ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി
ഒരു വസന്തോത്സവം തീർക്കാം
ഓരോ വിത്തും ഒരു നന്മയാണേ
ആ നന്മ നാളെയുടെ സ്വപ്നമാണേ
ഒരു മരം വെട്ടുമ്പോൾ
അതിലേറെ നട്ടിടാം
മരമില്ലെങ്കിൽ മഴയില്ല,
മഴത്തുള്ളികളില്ല.......
ഇലകളില്ലാത്ത മരങ്ങളും
ജലമില്ലാത്ത നദികളും
നമുക്കിനി വേണ്ട മണ്ണിൽ
കീടനാശിനികളെ പാടെ ഉപേക്ഷിച്ച്
സ്വാർത്ഥ മോഹങ്ങൾ ദൂരെയെറിഞ്ഞ്
നനവു കിനിയും മനസ്സുമായ്
ഒരുമയോടെ നീങ്ങിടാം
നമ്മുടെ പ്രകൃതിക്കായ്.....
നല്ല നാളേക്ക്