എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം/അക്ഷരവൃക്ഷം/പരിസര ശുചിത്വവും ആരോഗ്യ സംരക്ഷണവും
പരിസര ശുചിത്വവും ആരോഗ്യ സംരക്ഷണവും
മനുഷ്യർക്ക് അനിവാര്യമായത് മൂന്ന് കാര്യങ്ങളാണ് ശുദ്ധവായു , വെള്ളം, ഭക്ഷണം ഇവയൊക്കെ നമുക്കുണ്ടോ ? അല്ലെങ്കിൽ അടുത്ത തലമുറക്ക് നമുക്ക് നൽകാൻ കഴിയുമോ ?.... ചിന്തിക്കണം. കാരണം നമ്മുടെ പരിസ്ഥിതിയും ഭക്ഷ്യവസ്തുക്കളും വിഷം നിറഞ്ഞിരിക്കുകയാണ്. വ്യക്തിശുദ്ധി വരുത്തിയാൽ എല്ലാം ആയി എന്ന മട്ടിലാണ് നമ്മുടെ അവസ്ഥ. നമ്മുടെ ശരീരവും വസ്ത്രവും വീടും പരിസരവും വൃത്തിയാക്കുന്നത് പോലെ തന്നെ പൊതുവഴികളും സ്ഥലങ്ങളും നാടും നഗരവും നമ്മൾ വൃത്തിയാക്കണം. കൂടാതെ ഇവിടെ നിന്നെല്ലാം ഉള്ള മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുക വഴി പല തരം രോഗങ്ങൾ പടരുന്നു അതിന് ഉദാഹരണമാണ് .കൊറോണ എന്ന കോവിഡ് - 19. ഈ മഹാമാരിയെ നേരിടേണമെങ്കിൽ നാം ഉറപ്പായും ശുചിത്വം പാലിക്കണം അതിനോടൊപ്പം രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ നല്ല ഭക്ഷണം നാം കഴിക്കണം. നമ്മുടെ ചുറ്റുവട്ടത്ത് നിന്ന് ലഭിക്കുന്ന ശുദ്ധമായ പച്ചകറിക്കും പഴങ്ങളുമാണ് അതിന് ഏറ്റവും നല്ലത്.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |