ശുചിത്വം

പോ... പോ... പോ.... എന്റെ അടുത്ത് വരരുത് ഇതു പോലെ ഞാനും ആരും പറഞ്ഞത് കേട്ടില്ല. എല്ലാവരും എന്നോട് പറഞ്ഞു കളിക്കാൻ പോകരുത് മിഠായി വാങ്ങാനോ ആവശ്യമില്ലാതെ പുറത്ത് പോകുകയോ ചെയ്യരുത് എന്ന്. എനിക്ക് കൊറോണ വരില്ല എന്ന് വിചാരിച്ചു. കടയിൽ നിന്ന് ബാകി കിട്ടിയ പൈസ കൈയിൽ വച്ചു കൊണ്ട് നടന്നു. കൈ സോപ്പിട്ടു കഴുകാൻ അമ്മ പറഞ്ഞു ഞാൻ കേട്ടില്ല. ഇപ്പോൾ എനിക്ക് എന്റെ അമ്മയെയും അച്ഛനെയും കാണാൻ കൊതിയാവുന്നു. എത്ര ദിവസമായെന്നോ അവരെ ഞാൻ കണ്ടിട്ട്. എന്റെ അച്ഛനും അമ്മയും പറഞ്ഞത് കേട്ടിരുന്നെങ്കിൽ............ എനിക്ക് ഇങ്ങനെ വരില്ലായിരുന്നു. കുട്ടികളും വയസ്സായവരും കൂടുതൽ ശ്രെദ്ധിക്കണ മെന്ന് പറഞ്ഞു. എന്റെ അപ്പൂപ്പനും ഞാനുമായിരുന്നു കൂട്ട്. ഇപ്പോൾ അപ്പുപ്പൻ ഇല്ല😭😭😭എന്നിൽ നിന്നാണ് അപ്പൂപ്പന് കൊറോണ പിടിച്ചത്. ഇപ്പോൾ എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ നമ്മുടെ ആരോഗ്യ പ്രവർത്തകർ ഒരുപാട് കഷ്ടപ്പെടുന്നു. അതുകൊണ്ട് എന്റെ അനുഭവത്തിൽ നിന്ന് പറയുന്നു നിങ്ങൾ ദയവ് ചെയ്തു ആരോഗ്യ പ്രവർത്തകർ പറയുന്നത് അനുസരിക്കണം. 1.സോപ്പോ സാനിറ്റൈസറൊ ഉപയോഗിച്ച് കൂടെ കൂടെ ഇരുപത് സെക്കന്റ് കൈകൾ നന്നായി കഴുകണം 2.പുറത്ത് പോകുമ്പോൾ തൂവാലയോ മാസ്‌കോ ഉപയോഗിക്കണം 3.സാമൂഹിക അകലം പാലിക്കുക 4.അനാവശ്യമായി പുറത്തു ഇറങ്ങരുത് 5.പരിസരവും ശരീരവും വൃത്തി യായി സൂക്ഷിക്കണം 6.കൈകൾ പരസ്പരം കൊടുക്കാതെ നമസ്കാരം പറയുക.

അജ്മൽ
4 ഗവ : എൽ. പി. എസ്. വെള്ളുമണ്ണടി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത