ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/നന്മയൂറുന്ന ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
നന്മയൂറുന്ന  ചിന്തകൾ      


മദ്യത്തിന്റെ മടുപ്പിക്കുന്ന മണമില്ലാത്ത ദിവസങ്ങൾ . അച്ഛൻ എപ്പോഴും വീട്ടിൽ തന്നെയുണ്ട് . അഭിരാമി  ഓർത്തു "പട്ടിണിയിലാണെങ്കിലും സമാധാനമുണ്ടല്ലോ" .
        മോളേ ..... " അമ്മയുടെ വിളി കേട്ട് അവൾ ദിവാസ്വപ്നത്തിൽ നിന്നുണർന്നു എന്താണമ്മേ ....  മോളെ അപ്പുറത്തെ വീട്ടിലെ മോഹനന് നല്ല പനി  . നന്ദിനിയാണെങ്കിൽ പേടിച്ച് കരയുകയാണ് , അവനും നല്ല വിഷമമുണ്ട് . എന്തെങ്കിലും ഗുളിക കൊടുക്കാനാണ് പറയുന്നത് . ഞാനീ പനിയുടെ ഗുളിക കൊണ്ടുപോയി  കൊടുക്കട്ടെ
       അമ്മേ അരുത് .... ഒരിക്കലും ചെയ്യരുത് . രോഗം എന്താണെന്ന് നിർണ്ണയിക്കാതെ ഗുളിക കൊടുക്കുന്നത് അപകടമാണെന്ന് സയൻസ് ടീച്ചർ പറയാറുണ്ട് "     പിന്നെ എന്ത് ചെയ്യും മോളേ   അമ്മേ നമ്മുക്ക് ദിശയിലേക്ക് വിളിക്കാം ?
അയ്യോ! പിന്നെ അവർ അവനെ കൊണ്ടു പോകില്ലേ " അമ്മേ നമ്മുടെ നാട്ടിലെ ആരോഗ്യ പ്രവർത്തകരെ നാം വിശ്വസിക്കണം അവരാണ് ഇപ്പോൾ നമ്മുടെ ദൈവം .അമ്മ നന്ദിനി ആന്റ്റിയോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കു.... ഞാൻ അച്ഛന്റെ ഫോണിൽ നിന്നും ദിശയിലേക്ക് വിളിക്കാം " .

അഭിജിത്ത്
 6  B ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ