കൊറോണ നാട്ടിൽ പടർന്ന നേരം
മനുഷ്യർക്കെല്ലാം കഷ്ടകാലം
തിക്കും തിരക്കും ബഹളമില്ല
വാഹനാപകടം തീരെയില്ല
വട്ടം കൂടാനും കളിച് രസിക്കാനും
നാട്ടിൻ പുറങ്ങളിൽ ആരുമില്ല
ഫാസ്റ്റഫുഡ് കഴിക്കുന്ന ആളുകൾക്ക്
കഞ്ഞികുടിക്കാനും മടയില്ലാതായി
കല്ലെറിയാൻ റോഡിൽ ജാഥയില്ല
കല്യാണം പോലും നടത്തുന്നില്ല
നേരമില്ലെന്ന പരാതിയില്ല
ആരുമില്ലെന്നുള്ള തോന്നലില്ല
എല്ലാരും വീട്ടിൽ ഒതുങ്ങിനിന്നാൽ
കള്ളൻ കൊറോണ തളർന്നുവീഴും
വ്യക്തിശുചിത്വം പാലിക്കയെന്നാൽ
നന്നായി നമ്മൾ ജയം വരിക്കും