എൽ.എം.എസ്.എൽ.പി.എസ്. മുട്ടയ്ക്കാട്/അക്ഷരവൃക്ഷം/""""""ഏകാന്തവാസം"”””""

""""""ഏകാന്തവാസം"”””""


ആ രൂപം എൻെ്റ അടുത്തേക്ക് വരികയാണ് ആ കുഞ്ഞു രൂപത്തിന് ഭയാനകത ..... എൻെ്റ മനസ്സിൻറെ ധൈര്യത്തെ പിടിച്ചുലച്ചു കൊണ്ടിരുന്നു ഇന്ന് ടിവിയിൽ  ഇതിനെക്കുറിച്ചും ഇത് കാരണം ലോകത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കെടുതികളെ കുറിച്ചുള്ള വാർത്തകൾ ആണ്. ഇപ്പോൾ എത്രയോ ജീവൻ കവർന്നെടുത്ത ആ വില്ലൻ രൂപം വീണ്ടും എനിക്ക് അരികിലേക്ക് വരികയാണ് ആണ്. അത് അതിനെ എനിക്ക് പരിചയപ്പെടുത്തുകയാണ് ആ വാക്കുകളിൽ വികാരങ്ങളുടെ ഒരു അംശം പോലും ഇല്ല ......എന്തേ ഇതിന് ഒരു വികാരവും ഇല്ലാത്തത്....... മറ്റുള്ളവരുടെ വേദനയും ഭയവും ഒന്നും മനസ്സിലാകാത്തത്  .....         ഹായ്....... അപ്പുക്കുട്ടാ..... ആ ഭീകരമായ ശബ്ദം .....എൻെ്റ ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരിക്കുകയാണ്....... മനുഷ്യൻെ്റ പേടിസ്വപ്നമായി മാറിയ കൊറോണ യാണ്  ...അതെ ഞാൻ കോവിഡ് 19 ആണ്  .ഇന്ന് മാധ്യമങ്ങളിൽ എന്നെ കുറിച്ചുള്ള ഓ.... അല്ല ഞാൻ ഉണ്ടാക്കുന്ന രോഗത്തെക്കുറിച്ചുള്ള ചർച്ചകൾ ആണല്ലോ ഇപ്പോഴത്തെ  താരം ഞാൻ അല്ലേ . ലോകം മുഴുവൻ എന്നെ കണ്ട് വിരണ്ട് ഓടുകയല്ലേ. ചൈന രാജ്യത്ത് ഇത് നിന്ന് തുടങ്ങി 153 രാജ്യങ്ങൾ ചുറ്റിക്കറങ്ങി കൊണ്ടിരിക്കുകയാണ് ഞാനും എൻറെ കൂട്ടുകാരും .ജീവനും ജീവിതവും നിലനിൽക്കുമോ എന്ന യാതൊരു ഉറപ്പുമില്ലാതെ കഴിയുകയാണ് ലോകജനത. മനുഷ്യർ എന്തൊക്കെയാണെന്ന് കരുതിയിരിക്കുന്നത്. ബുദ്ധിയും ,പ്രതികരിക്കാനുള്ള ശേഷിയും കൊണ്ട് മറ്റു ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തരായി വലുതാണെന്ന ചിന്തയായിരുന്നല്ലോ?എല്ലാം ഞാൻ തിരുത്തിയില്ല .സമ്പന്ന രാജ്യങ്ങൾ പോലും എനിക്ക് മുന്നിൽ മുട്ടുകുത്തി. വലിയവൻ ചെറിയവൻ എന്ന ഒരു വ്യത്യാസവും എന്നെ ബാധിക്കില്ല. ജാതി ,മതം ,സമ്പത്ത് ,പദവി ഇതൊക്കെ എൻെ്റ മുന്നിൽ ഒന്നുമല്ല. പരസ്പര സമ്പർക്കത്തിലൂടെ എൻെ്റ വ്യാപനം മനുഷ്യർ എളുപ്പമാക്കി തരുന്നു. മനുഷ്യൻ മനുഷ്യനെ തന്നെ പേടിക്കുന്ന കാലം വന്നു . ഹഹഹഹ........വലിയ അറലോടെ അതു എൻെ്റ ശരീരത്തിൽ പ്രവേശിച്ചു.പെട്ടന്നുഎല്ലാം ഇരുട്ടിലായി ................ ആശുപത്രി ,ഐസോലേഷൻ റൂട്ട് മാപ്പ്......... മാസ്ക്ക് ....... ""ഏകാന്തവാസം"””” ഞാൻ എൻ്റെ ഇഷ്ടപ്രകാരം ലോകമെങ്ങും കറങ്ങി നടന്നു. എല്ലാം എൻെ്റ കൈയിൽ..........എൻെ്റ അഹങ്കാരത്തിന് ...... ഈശ്വരാ .. ...

ഈ ഒറ്റപെടൽ:...ഞാൻ ക്ഷണിച്ചു വരുത്തിയതല്ലേ...... 

കണ്ണുകളിൽ ഇരുട്ട്.........

മിസ്ന എഫ്
ക്ലാസ്സ്4 എൽ.എം.എസ്സ്.എൽ.പി.എസ്സ്. മുട്ടക്കാട്, കോവളം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ