അമമൂമ്മ പറയുന്ന കഥയൊന്ന് കേട്ടാൽ
നമ്മൾ വിളിച്ചുവരുത്തി ഈ ദിനത്തെ
കൊറോണ എന്ന ഭീകര ദീനത്തെ
പണ്ടൊക്കെ അപ്പൂപ്പൻ പുറത്തുപോയ് വന്നാൽ
കെെകാൽ കഴുകിത്തുടച്ചേ അകത്തുകേറൂ
ഉമ്മറപ്പടിയിൽ കിണ്ടി കണ്ടില്ലെങ്കിൽ
പിന്നെ പറയേണ്ട അന്നുകാര്യം
മരണവീട്ടിൽ പോയിവന്നാൽ
കുളിച്ചിടേണം ഒരു വറ്റുതിന്നാൻ
വസ്ത്രങ്ങൾ കഴുകി വെയിലത്തുണക്കി
ചിരട്ടക്കരിയിൽ തേച്ചിടേണം
ഇന്നീ കഥയെല്ലാംകേട്ടാൽ മുറുമുറുത്തീടും
പിന്നെ പഴഞ്ചനെന്നൊരാക്ഷേപവും
ബെെബിളും ഖുറാനും ഗീഥയും ചൊല്ലിയിട്ടുണ്ട്
ദീനം വന്നാൽ ഒഴിഞ്ഞിടാനായ്
ഒറ്റയ്ക്കുമാറി തലചായ്ച്ചിടാനായ്
അന്ന് പ്ലേഗ്, വസൂരിയാണെങ്കിൽ ഇന്ന്-
കൊറോണ, കോവിഡ് എന്നായ്മാറി
വീട്ടിലിരിക്കൂ അകലം പാലിക്കൂ
നമ്മുടെ ജീവൻ രക്ഷിച്ചിടൂ
ഈ മന്ത്രംചൊല്ലിയാൽ നമ്മുടെ ലോകവും
രക്ഷപ്പെടുമെന്ന് നേതാക്കൾ ഉരുവിടുമ്പോൾ
നേരം വെളുക്കുന്നതുംനോക്കിയിരിക്കുന്നു
പോലീസിൻ അടികൊള്ളാൻ കശ്മലൻമാർ
ശംഭോ ശിവ ശിവ, ശംഭോ ശിവ ശിവ,
ശംഭോ ശിവ ശിവ, ശംഭോ