ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/മിട്ടുവും കൂട്ടുകാരും

മിട്ടുവും കൂട്ടുകാരും

ഒരു ഈസ്റ്റർ പുലർവേള . സൂര്യൻ ചിരിക്കുന്നു .മരങ്ങൾ ആടുന്നു .പൂക്കൾ വിരിഞ്ഞു നിൽക്കുന്നു . പൂമ്പാറ്റകൾ പൂവിനു വെളിയിൽ നൃത്തം ചെയ്യുന്നു .കുയിലുകൾ പാടുന്നു . ഇലകളിൽ നിന്നും മഞ്ഞുത്തുള്ളികൾ താഴേക്കൊഴുകുന്നു .ഹൊ എന്തു രസം . അവൻ സന്തോഷത്തോടെ പുറത്തേക്കിറങ്ങി കാരറ്റ് തോട്ടത്തിലേക്കോടി . സാധാരണ ഞാൻ വരുമ്പോഴേക്കും ടുട്ടു കാരറ്റ് തോട്ടത്തിൽ എത്താറുള്ളതാണല്ലോ ഇന്ന് എന്താ അവൻ വരാത്തത് ? മിട്ടു ആലോചിച്ചു . ഈ കാട്ടിലാണെങ്കിൽ ഒരനക്കവും ഇല്ല . കേശവനാന ചിന്നം വിളിക്കുമ്പോൾ കാട് കുലുങ്ങുന്നതാണല്ലോ . ഇന്നെന്താ ആരെയും കാണാത്തത് ? ടുട്ടുവിന്റെ വീട്ടിൽ പോയി നോക്കാം . അവൻ ടുട്ടുവിന്റെ വീട്ടിലേക്കോടി . അവൻ ടുട്ടുവിന്റെ വീട്ടിലെത്തി . വാതിൽ തുറന്നു കിടപ്പുണ്ട് . അവൻ അകത്തു കയറി . അതാ ടുട്ടു പാചകം ചെയ്യുന്നു . എന്താ മിട്ടു ഇവിടെ ? ടുട്ടു ചോദിച്ചു . ഞാൻ നിന്നെ കാരറ്റ് തോട്ടത്തിൽ കാണാത്തതു കൊണ്ട് ഇങ്ങോട്ട് അന്വേഷിച്ചു വന്നതാ , മിട്ടു പറഞ്ഞു . അതോ ഞാൻ കുറെ കാരറ്റ് ശേഖരിച്ചു വച്ചിട്ടുണ്ടിവിടെ . അതെന്തിനാ ടുട്ടു ? മിട്ടു ചോദിച്ചു . അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ ? നമ്മുടെ കാട്ടിൽ കോവിഡ് മഹാമാരി വന്നു . ഇപ്പോൾ നമ്മുടെ ഉഗ്രൻ സിംഹരാജാവ് പറഞ്ഞിട്ട് കാടു മുഴുവൻ ലോക്ക് ഡൗൺ ചെയ്യാൻ പോവുകയാ . കോവിഡ് മഹാമാരിയെ തുരത്താൻ എന്താ ചെയ്യേണ്ടത് ? നമുക്ക് മൂങ്ങ വൈദ്യരോട് ചോദിക്കാം . എന്നാൽ വാ നമുക്ക് മൂങ്ങ വൈദ്യരുടെ അടുത്തേക്ക് പോകാം . അവർ മൂങ്ങ വൈദ്യരുടെ അടുത്തേക്ക് നടന്നു . അപ്പോഴാണ് അവർ പൊന്നിക്കാക്കയെ കണ്ടത് . കൂട്ടുകാരെ നിങ്ങളറിഞ്ഞോ കിച്ചുക്കടുവ ഐസൊലേഷനിലാണ് . പിന്നൊരുമിച്ചു അവർ നടന്നു . അപ്പോൾ കിറ്റു തത്തയും കുഞ്ഞും കൂട്ടിലിരിക്കുകയായിരുന്നു . എന്താ കൂട്ടുകാരെ ? ഞങ്ങൾ മൂങ്ങ വൈദ്യരെ കാണാൻ പോകുകയാണ് . എങ്കിൽ ഞാനും വരുന്നു . അമ്മേ ഞാനും , എങ്കിൽ നീയും വാ . അവർ നടന്നു നീങ്ങി . അപ്പോൾ കേശവനാനയെ കണ്ടു . എവിടേക്കാ കൂട്ടുകാരെ ? ഞങ്ങൾ മൂങ്ങ വൈദ്യരെ കാണാൻ പോവ്വാ . എങ്കിൽ ഞാനും വരുന്നു .അപ്പോഴാണ് മീനു കാക്കയും കുഞ്ഞും അതുവഴി വന്നത് . എങ്ങോട്ടാ കൂട്ടുകാരെ , ഞങ്ങൾ മൂങ്ങ വൈദ്യരെ കാണാൻ പോവ്വാ . ആഹാ മോളുമുണ്ടോ . കുട്ടികളെ കൊണ്ടുപോകുമ്പോൾ സൂക്ഷിക്കണം . കോവിഡ് കുട്ടികൾക്ക് വേഗം പിടിക്കും . എന്തു പറയാനാ ചേട്ടാ ഇവൾക്ക് ഒരേ ഒരു നിർബന്ധം . എങ്കിൽ നീയും വാ . അങ്ങനെ അവർ മൂങ്ങ വൈദ്യരുടെ വീട്ടിലെത്തി . ചേട്ടാ മൂങ്ങ വൈദ്യരെവിടെ ? ഐസൊലേഷൻ റൂമിലുണ്ട് . ശരി . അങ്ങനെ അവർ ഐസൊലേഷൻ റൂമിലെത്തി . മൂങ്ങാവൈദ്യരെ കോവിഡ് 19 നെ പ്രതിരോധിക്കാൻ എന്തു ചെയ്യണം എന്ന് ഞങ്ങൾക്കറിഞ്ഞു കൂടാ . ഒന്നു പറഞ്ഞു തരാവോ ? എങ്കിൽ ശരി ഞാൻ പറഞ്ഞു തരാം . കൈകൾ സോപ്പിട്ടു കഴുകണം . വ്യായാമം ചെയ്യണം . ഹസ്തദാനം ചെയ്യരുത് . ആരുടേയും സ്രവം നമ്മുടെ ദേഹത്ത് പറ്റരുത് . പഴങ്ങളും പച്ചക്കറികളും കഴിക്കണം . പരിസരം വൃത്തിയായി സൂക്ഷിക്കണം . കൂട്ടം കൂടി നടക്കരുത് . മാസ്ക് ധരിക്കണം . വ്യക്തി ശുചിത്വം പാലിക്കണം . ഇതൊക്കെയാ ചെയ്യേണ്ടത് . വാ കൂട്ടുകാരെ നമുക്ക് വീടും കാടും വൃത്തിയാക്കാം . വൃത്തിയാക്കിയ ശേഷം അവർ ഒരു ബോർഡ് വച്ചു . BREAK THE CHAIN പ്രതിരോധിക്കാം അതിജീവിക്കാം . അങ്ങനെ ആ കാട്ടിൽ നിന്നും കോവിഡ് 19 അപ്രത്യക്ഷമായി .മിട്ടുവും കൂട്ടുകാരും സന്തോഷത്തോടെ ജീവിച്ചു.

ജോസിറ്റോ ഫെറിസ് മനോജ്‌
2 C ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - കഥ