ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
ലോകത്തെ ഭീതിയിലാഴ്ത്തിയ ഒരു രോഗമാണ് കൊറോണ. കൊറോണ എന്ന കോവിഡ് -19 ലോകത്തെ ആകമാനം ദുരന്തത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. വലിയ രാഷ്ട്രങ്ങൾപോലും കൊറോണയ്ക്കുമുന്നിൽ മുട്ടുകുത്തിയിരിക്കുകയാണ്. ചൈനയിൽ നിന്ന് തുടങ്ങി എല്ലാ വൻകരകളെയും ബാധിച്ചിരിക്കുന്ന ഈ രോഗം കാലക്രമേണ വർധിക്കുകയും ധാരാളം ജീവൻ പൊഴിയുന്നതിന് കാരണമാകുകയും ചെയ്യുകയാണ്. സർക്കാരും മറ്റു പല സംഘടനകളും ഇതിനായി ഒരുപോലെ പരിശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെയും ഒരു സമാധാനപരമായ വാർത്ത കേൾക്കാനില്ല. എല്ലാ ജനങ്ങളും കോവിഡ് ആശങ്കയിലാണ്. പല രാഷ്ട്രങ്ങളും കോവിഡിനെ ചെറുക്കാൻ നടപടികളെടുക്കുന്നുണ്ട്. എങ്കിലും അതിനു ഒരു കുറവും ഉണ്ടാകുന്നില്ല. സാമ്പത്തികസ്ഥിതിയിലും ക്ഷേമപ്രവർത്തനങ്ങളിലും വളരെ മുൻപിൽ നിൽക്കുന്ന അമേരിക്ക പോലുള്ള വൻ രാഷ്ട്രങ്ങൾ പോലും ഈ ചെറിയ കൊറോണയെ കണ്ട് ഭയപ്പെടുന്നു.അമേരിക്കയിലും സ്പെയിനിലുമൊക്കെ മരണ സംഖ്യ ക്രമേണ വർധിച്ച് വരുകയാണ്. വാർത്താമാധ്യമങ്ങൾക്ക് കൊറോണയെപറ്റി പറയാനേ നേരമുള്ളൂ എന്നതാണ് വാസ്തവം. മറ്റുള്ളവരുമായുള്ള സമ്പർക്കത്തിലൂടെയും അവരുമായി അതായത് കൊറോണ ബാധിച്ചവരുമായി അടുത്തിടപഴകുമ്പോഴാണ് രോഗം പകരുന്നത്. ഈ രോഗത്തിന്റെ പ്രധാന വെല്ലുവിളി എന്നത് രോഗം വന്ന് 14 ദിവസത്തിന് ശേഷം മാത്രമേ രോഗലക്ഷണങ്ങൾ വ്യക്തമാകൂ. ഇതൊക്കെ അകറ്റാനാണ് സർക്കാരും മറ്റും നിയന്ത്രണ നടപടികൾ എടുക്കുന്നത്. ജനങ്ങൾ കൂട്ടം കൂടുന്ന സ്ഥലങ്ങൾ പരമാവധി ഒഴിവാക്കുക. പിന്നെ സോപ്പുപയോഗിച്ച് കൈകൾ ശുചിയാക്കുക. ഇതൊക്കെ നമ്മെക്കൊണ്ട് സാധിക്കുന്ന കാര്യങ്ങളാണ്. ഇതൊക്കെ പാലിക്കാൻ നാം തയ്യാറായാൽ കൊറോണയെ ഈ ലോകത്ത് നിന്നുതന്നെ നമുക്ക് ഓടിക്കുവാൻ സാധിക്കും. ഈ നിമിഷത്തിൽ നമ്മുടെ സുഖസൗകര്യങ്ങൾ പോലും മറന്ന് നമുക്കായി അവരുടെ സമയം ചെലവഴിക്കുന്ന ചിലരുണ്ട്. ഡോക്ടർമാർ, നേഴ്‌സുമാർ, പോലീസ് . ഇവരെയൊക്കെ നാം നന്ദിയോടെ ഓർമിക്കണം. കൊറോണയെ തുരത്താൻ നാം ഒരുമിച്ച് നിന്നാൽ മാത്രമേ സാധിക്കൂ. സർക്കാരിന്റെ നിർദ്ദേശങ്ങൾ അംഗീകരിച്ച് കൊറോണയെക്കുറിച്ച് അതിന്റെ ഗൗരവം മനസിലാക്കി അതിനെ പ്രതിരോധിക്കാൻ നമ്മെകൊണ്ടാകണം. കൊറോണയെ തുരത്താൻ നമുക്ക് പ്രാർത്ഥിക്കാം. കൊറോണ ഭീകരവാദിയെ തുരത്തൻ നാം ഒറ്റക്കെട്ടായി പ്രവർത്തിക്കുകയും ചെയ്യാം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം