പരിസ്ഥിതി

ഭൂമുഖത്തുള്ള സകല ജീവജാലങ്ങളും വൃക്ഷലതാദികളും , തോടുകളും, പുഴകളുമാണ്, പരിസ്ഥിതിയെ നിലനിർത്തുന്നത്. നമുക്ക് ശ്വസിക്കുന്നതിന് ശുദ്ധവായുവും , ഭക്ഷിക്കുന്നതിന് ഫലങ്ങളും പരിസ്ഥിതിയിൽ നിന്ന് ലഭിക്കുന്നു. നമ്മുടെ പരിസ്ഥിതിയെ നാം തന്നെ മലിനമാക്കാതെ സൂക്ഷിക്കണം. ചെടികളും മരങ്ങളും വച്ചു പിടിപ്പിക്കുന്നതിലൂടെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നു. എന്നാൽ ഇപ്പോൾ നമ്മൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കും മറ്റും പരിസ്ഥിതിയെ മോശമാക്കുന്നു. നമുക്ക് പരിസ്ഥിതിയെ ശുചിയായി വെയ്ക്കാം. പ്ലാസ്റ്റിക്കും മറ്റും ശരിയായരീതിയിൽ നശിപ്പിച്ച് കളഞ്ഞ് പരിസ്ഥിതിയെ സംരക്ഷിക്കാം. നമ്മുടെ ആരോഗ്യം നിലനിർത്താം , രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാം, ലോകത്തെ രക്ഷിക്കാം....

ബിൽജോ
4 A ജി എൽ പി എസ് കുററിച്ചിറ
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം