സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/അക്ഷരവൃക്ഷം/ചിറകറ്റ പൂമ്പാറ്റ

ചിറകറ്റ പൂമ്പാറ്റ

  സമയം ആറു മണിയായി.സൂര്യൻ പതിയെ തെളിഞ്ഞു വരുന്നു. പുല്ലുകളിലും ചെടികളിലും രക്ത കിരീടമണിഞ്ഞു ശോഭിക്കുന്ന മഞ്ഞുതുള്ളികൾ, കാക്കകളുടെ ചിറകടി ശബ്ദം.... പെട്ടെന്ന് ക്ലോക്കിൽ അലാറം അടിക്കുന്നു. വാസുദേവൻനായർ എഴുന്നേറ്റ് അലാറം ഓഫ് ചെയ്തു .ഭാര്യ വത്സല യോട് പറഞ്ഞു ."എടീ ഉമ്മറത്തേക്ക് ഒരു ചായ എടുത്തോളൂ" .അയാൾ എഴുന്നേറ്റ് വീടിന്റെ മുൻവശത്ത് ചെന്നിരുന്നു .പ്രകൃതി വളരെയധികം ശോഭയാർന്നു നിൽക്കുന്നു .ഒരു നിമിഷം അയാൾ സ്വയം മതിമറന്ന് പോയി.അപ്പോഴാണ് പത്രക്കാരൻ രാമുവിനെ വരവ് .രാമുവിനോട് കുശലം ചോദിച്ച ശേഷം അയാൾ പത്രം നിവർത്തി. ആദ്യപേജിൽ തന്നെ ചുവന്ന അക്ഷരത്തിൽ എഴുതിയിരിക്കുന്നു " കൊറോണ സംഹാര താണ്ഡവം തുടരുന്നു"അയാളുടെ ചുണ്ടുകൾ വിതുമ്പി ...അയാൾ പത്രത്തിൽ നിന്ന് കണ്ണെടുത്ത് മുറ്റത്ത് പൂക്കളുടെ ചുറ്റിനും പാറിപ്പറക്കുന്ന വർണ്ണ ചിറകുള്ള പൂമ്പാറ്റയെ നോക്കി. ചെറുപ്പം മുതലേ തന്റെ മകൻ കൃഷ്ണജിത്തിന് പൂമ്പാറ്റകളെ ഭയങ്കര ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ അവനെ പൂമ്പാറ്റ എന്ന് എല്ലാവരും ഓമനത്തത്തോടെ വിളിക്കുമായിരുന്നു .പൂമ്പാറ്റയെ പോലെ പറക്കാൻ ആഗ്രഹിച്ച മകൻ പഠിച്ച് ഒരു പൈലറ്റ് ആയി .അങ്ങനെ സന്തോഷമായി ജീവിതം മുന്നോട്ടു നീങ്ങവേ പെട്ടെന്നാണ് കൊറോണ എന്ന് അതിഭീകരമായ വൈറസ് ലോകമെമ്പാടും പടർന്നു പിടിച്ചത് .... അതുകൊണ്ടുതന്നെ പൂമ്പാറ്റ നാട്ടിലേക്ക് വന്നു .വന്ന് കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കു ശേഷം അവന് പനി, ചുമ ,തൊണ്ടവേദന... അങ്ങനെ പല അസ്വസ്ഥതകൾ .അവൻ ആശുപത്രിയിൽ പോയി പരിശോധിച്ചപ്പോൾ മനസ്സിലായി "കൊറോണ " തന്നെയും പിടികൂടിയിരിക്കുന്നു. മാതാപിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും അകലം പാലിച്ചു .ആശുപത്രിയിലെ ഒരു ചുമരിനുള്ളിൽ ലോകത്ത് സംഭവിക്കുന്നത് എന്താണെന്ന് അറിയാതെ ദിവസങ്ങൾ കിടന്നു...അവൻ സുഖം പ്രാപിച്ച് വരും എന്ന പ്രതീക്ഷയിൽ തങ്ങൾ അവന്റെ വരവിന് വേണ്ടി കാത്തിരുന്നു .അപ്പോഴാണ് ആരും പ്രതീക്ഷിക്കാത്ത, അച്ഛനുമമ്മയും കേൾക്കാൻ പോലും ആഗ്രഹിക്കാത്ത വാർത്ത വരുന്നത്.. അവരുടെ ഹൃദയം തകർന്നു പോയി....ഒരു നോക്ക് കാണാൻ കഴിയാതെ ആ മകൻ അച്ഛനെയുംഅമ്മയെയും പിരിഞ്ഞു .തന്റെ മകന് സംഭവിച്ചത് ഇനി ആർക്കും വരല്ലേ എന്ന് പ്രാർത്ഥിച്ച് നീറി ജീവിക്കുകയാണ് ആ മാതാപിതാക്കൾ........
 

ദിയ ഡേവിസ്
VI A സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ,എറണാകുളം,അങ്കമാലി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ