എം യു പി എസ് മാട്ടൂൽ/അക്ഷരവൃക്ഷം/ഒന്നിക്കാം തുരുത്താം

ഒന്നിക്കാം തുരുത്താം

ലോകം മുഴുവനും പരിഭ്രാന്തമായ് ഞെട്ടലും
ഭയവുമായ്
പോരാടുവാൻ നേരമായിന്നു മനുഷ്യരേ
പ്രധിരോധ മാർഗത്തിലൂടെ
കൊറോണയെന്ന ദുരിതത്തിന്റെ കീഴിൽ അകപ്പെട്ട ജനങ്ങളെ
നമുക്ക് പൊട്ടിക്കാം
ഇതിന്റെ കണ്ണികളെ
ഒഴിവാക്കാം നമുക്ക്
 കൂട്ട സന്ദർശനത്തെ
ഒഴിവാക്കാം നമുക്ക്
ഹസ്ത ദാനത്തെ
ഹാസ്യരൂപണ കരുതലില്ലാതെ നടക്കുന്ന
സഹോദരാ കേട്ടുകൊൾകിൻ നിങ്ങൾ
തകർക്കുന്നത് ഒരു സമൂഹത്തെയല്ലെ
പാലിക്കാം നമുക്ക് ആരോഗ്യരക്ഷയ്ക്കു നൽകും നിർദേശങ്ങളെ
കേൾക്കാം നമുക്ക് ശുഭവാർത്ത ആശ്വാസമായ്
ജാഗ്രതയോടെ മുന്നേറിടാം
ശുചിത്വത്തോടെ മുന്നേറിടാം
ശ്രദ്ധയോടെ നാളുകൾ
ലോക നന്മയ്ക്കുവേണ്ടി
ദൈവത്തിൻ കൃപയോടെ
തുരത്തിടാം നമുക്കീ മഹാമാരിയെ
ജീവിച്ചിടാം നമുക്കൊന്നായ്

 

ഫാത്തിമ ടി വി
6 സി എം.യു.പി.സ്കൂൾ,മാട്ടൂൽ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത