*_മഴ_*

 
ആടാനും പാടാനും ആരുമില്ലാതെ
ഉള്ളു വിങ്ങി നിൽക്കുമ്പോൾ
എൻ വിങ്ങലുകളെ വേരോടെ പിഴുതെറിയാനും
എൻ നിരാശകളെ തുടച്ച് നീക്കാനും
വെയിൽ ചായുമ്പോൾ എന്നുമവൾ എത്തുന്നു
വരവിൻസമയം പലതെങ്കിലും
മനസ്സു വിങ്ങുമ്പോഴെല്ലാം പാട്ടും പാടി അവൾ അരികത്തെത്തും
പെയ്യാൻ കൊതിച്ചു കൊണ്ടുള്ള വരവാണോ ഇത്
അതോ മാലാഖമാർ സ്വർഗ്ഗത്തിൽ നിന്നയച്ച സമ്മാനമോ?
ഒന്നും പിടികിട്ടാത്ത ചിന്തക്കൊടുവിൽ മനസ്സിലായി
മനസ്സിൽ ദുഃഖം പേറിനടക്കുന്ന എന്നെപ്പോലുള്ളവരെ
ചിരിപ്പിക്കാൻ എത്തുന്ന കാന്താരിയാണീ മഴ.

{{BoxBottom1

പേര്= Jewel Bobby ക്ലാസ്സ്= 6A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ സ്കൂൾ കോഡ്= ഉപജില്ല= പെരുമ്പാവൂർ ജില്ല= എറണാകുളം തരം= കവിത color=5