ജീവന്റെ ജീവനാണെന്റെയമ്മ
സ്നേഹസ്പർശമാണെന്റെയമ്മ.
ആറ്റുനോറ്റെന്നെ വളർത്തി വലുതാക്കും
കാരുണ്യ ദീപമാണെന്റെയമ്മ
ആകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്ര ദീപമാണെന്റെയമ്മ
അറിവിൻ വെളിച്ചം പകർന്നു നൽകും
നന്മതൻ കേദാരമെന്റെയമ്മ
തണലേകാൻ വന്നൊരു മാലാഖയായ്
അരികത്തു തന്നെയുണ്ടെന്റെയമ്മ.
ജീവനെപ്പോലെ എന്നെക്കരുതുന്ന
സ്നേഹ സാഗരമെന്റെയമ്മ