സെന്റ്. മേരീസ് എൽ.പി.സ്ക്കൂൾ വെണ്ണിയൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം ,ഒരു സമകാലിക കഥ

രോഗപ്രതിരോധം ,ഒരു സമകാലിക കഥ

ഒരു അച്ഛൻ തന്റെ മകളോടൊപ്പം കടയിലേക്ക് പോകാനിറങ്ങിയപ്പോൾ മാസ്ക് ധരിച്ചിരിക്കുന്നത് കണ്ടു മകൻ അച്ഛനോട് ചോദിച്ചു," അച്ഛാ അച്ഛൻ എന്തിനാണ് മാസ്ക് ധരിച്ചിരിക്കുന്നത് ? മാസ്ക് വച്ചാൽ രോഗം വരില്ലേ ? അച്ഛൻ തന്റെ മകളോട് ഇപ്രകാരം പറഞ്ഞു. "മകളേ മാസ്ക് ധരിക്കുന്നത് രോഗം വരാതിരിക്കാൻ മാത്രമല്ല, മറിച്ച് നമുക്കു രോഗമുണ്ടെങ്കിൽ അതു മറ്റുള്ളവർക്ക് പകരാതിരിക്കാനും കൂടെയാണ്. ഇപ്പോ നമ്മുടെ ചുറ്റുപാടും ഉണ്ടായിരിക്കുന്ന കൊറോണയെന്ന മഹാമാരിയെ തടയാനുള്ള ഉപാധി മാത്രമാണ്. നമ്മുടെ ശരീരത്തിന്നു ഇതു പോലൊരു മാസക് ഉണ്ട്. അതാണ് രോഗപ്രതിരോധശേഷി . അത് നമുക്ക് രോഗങ്ങൾ വരാതെ സഹായിക്കും. " പറയുന്നത് എന്താണെന്ന് മനസ്സിലാകാത്ത ആ മകൾ ആശ്ചര്യത്തോടെ അച്ഛനെ നോക്കി നിന്നു .തന്റെ മകൾക്ക് താൻ പറഞ്ഞത് മനസ്സിലാക്കി കൊടുക്കുന്നതിനുവേണ്ടി ഒരു കഥ പറഞ്ഞു.

ഒരിടത്തൊരു രാജാവ് രാജ്യത്തെ ശത്രു രാജ്യത്തിൽ നിന്നും രക്ഷിക്കുന്നതിനു വേണ്ടി തന്റെ രാജ്യത്തിന്റെ അതിർത്തി കളുടെ മൂന്നു വശങ്ങളിലും ധീരന്മാരായ പട്ടാളക്കാരെ നിർത്തി . ഒരുവശത്ത് വന്യമൃഗങ്ങൾ നിറഞ്ഞ കാട് ആയതിനാൽ ശത്രുസൈന്യം അതുവഴി വരില്ല എന്ന് രാജാവ് ഊഹിച്ചു.പിന്നീട് ശത്രുസൈന്യം നേർക്കുനേർ വന്നപ്പോൾ രാജാവിൻറെ സൈന്യം അവരെ തോൽപ്പിച്ചു.ഇതിൽ അരിശം പൂണ്ട ശത്രു രാജാവ് വ അ വരെ തോൽപ്പിക്കാം എന്ന ചിന്തയിൽ ചാരന്മാരെ അയച്ചു അവരുടെ കൊട്ടാരത്തിൽ കയറാൻ ഉള്ള വഴികൾ അന്വേഷിച്ചു.

അപ്പോഴാണ് ആണ് ഒരുവശത്ത് സൈന്യം ഇല്ലാത്തത് ശ്രദ്ധിച്ചത് . ശത്രുസൈന്യം വേഷപകർച്ചകൾ നടത്തി ശ്രദ്ധയോടെ കാടു കടന്ന് കൊട്ടാരത്തിൽ പ്രവേശിച്ച് രാജാവിന്റെ സൈന്യത്തോട് യുദ്ധം ചെയ്യുകയും രാജാവിനെ കൊല്ലുവാൻ കൊട്ടാരത്തിൽ കടക്കുകയും ചെയ്തു.എന്നാൽ ധീരന്മാരായ സൈന്യത്തിന് മുന്നിൽ അവർ തോൽക്കുകയും രാജാവിനെ രക്ഷിക്കുകയും ചെയ്തു .പരിഭ്രാന്തിയിൽ ആയ് രാജാവ് സൈന്യം കൊട്ടാരത്തിൽ കടന്നത് അത് എപ്രകാരം എന്ന് അന്വേഷിച്ചപ്പോൾ കാട് വഴിയാണെന്ന് മനസ്സിലാക്കുകയും പിന്നീട് സൈന്യത്തെ അവിടെ നിയോഗിക്കുകയും ചെയ്തു.

കഥ തീർന്നശേഷം അച്ഛൻ മകളോട് ഇപ്രകാരം പറഞ്ഞു, " മകളേ ഇതുപോലെയാണ് നമ്മുടെ ശരീരം,രാജാവ് അതിർത്തികളിൽ സൈന്യത്തെ നിർത്തിയത് പോലെ പോലെ ശരീരത്തിലും പടയാളികൾ ഉണ്ട് . ശത്രുസൈന്യം കയറിയത് പോലെ അണുക്കൾ നമ്മുടെ ശരീരത്തിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുമ്പോൾ ശരീരത്തിലെ പടയാളികൾ അതിനെ നശിപ്പിക്കും. അതിനെയാണ് പ്രതിരോധശേഷി എന്ന് പറയുന്നത് . രോഗപ്രതിരോധശേഷി കുറവുള്ളവരിൽ രോഗം പെട്ടെന്ന് പകരും. കഥയിൽ കേട്ടതുപോലെ കാട്ടിലൂടെ കടന്നാണ് ശത്രുസൈന്യം കൊട്ടാരത്തിൽ കടന്നത് അതുപോലെയാണ് നമ്മുടെ ശരീരത്തിലെ കണ്ണ് ,വായ, മൂക്ക് .ഇതിനെ നാം സംരക്ഷിക്കണം . അതിനാണ് അച്ഛൻ മാസക് ധരിച്ചിരിക്കുന്നത്. അച്ഛൻ പറഞ്ഞത് മനസ്സിലാക്കിയ മകൾ ഓടിച്ചെന്ന് തന്റെ തൂവാല എടുത്ത് അച്ഛന്റെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു, " അച്ഛാ..എനിക്കും വേണം ഒരു മാസ്ക് . "

അൻസ. ടി.ആർ
2 സെന്റ്. മേരീസ് എൽ.പി.സ്ക്കൂൾ വെണ്ണിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ