പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/അക്ഷരവൃക്ഷം/ഒരു ലോക് ഡൗൺ കാല നൊമ്പരം

ഒരു ലോക് ഡൗൺ കാല നൊമ്പരം


'അലക്‌സ' ഘടികാരത്തിൻ നീണ്ട ആരവം
ചെവിയിൽ വന്നാ‍ഞ്ഞടിക്കുന്ന‌ു
"അലക്‌സാ സ്‌റ്റോപ്പ് "എന്ന വാക്യത്തില‌ൂടെ
എന്ത‌ു കൊണ്ടോ , മെത്തയുടെ അദ‌ൃശ്യ ‌കരങ്ങൾ
പിന്നോട്ട് വലിച്ച‌ു
ചിന്തകള‌ുടെ അനന്തമായ ആഴങ്ങളില‌ൂടെ
സഞ്ചരിച്ചൊടുവിൽ,
'അമേരിക്ക' യുടെ പ്രഭാതദ‌ൃശ്യങ്ങൾക്കായ്
കരങ്ങൾ കർട്ടനടിയിലേക്ക്....
മസ്‌തിഷ്‌ക സിരകൾ,
ഏതോ ദ‌ു:ഖവാർത്തയ‌ുടെ പ്രഭാവത്താൽ
മാറ്റൊലി കൊള്ള‌ുന്ന‌ു‌.
'തായ്‌ലാന്റിൽ' നിന്ന് സ്വന്തമാക്കിയ,
ന‌ൂതന സാങ്കേതികവിദ്യകളാൽ നിർമ്മിച്ച ,
ടെലിവിഷന്റെ ബട്ടണ‌ുകൾ
തൻ വിരൽസ്‌പർശത്തിനായി വെമ്പ‌ുന്ന‌ു.
നിമിഷങ്ങൾക്കകം മനസിനെ സ്‌തംഭിപ്പിക്ക‌ും
വിധം, ശബ്‌ദം
'കൊറോണ' എന്താണത് ?
മന‌ുഷ്യക‌ുലത്തെ തന്റെ നിഷ്‌ക്രൂരമായ
ദംഷ്‌ട്രകളാൽ കാർന്ന‌ുതിന്ന‌ുന്ന
രാക്ഷസനോ ? അറിയില്ല
തന്റെ നഖങ്ങളാൽ മാംസം ക‌ുത്തിയെട‌ുത്ത്
അവ കൊന്നൊട‌ുക്ക‌ുന്ന‌ു.
ആയിരം ചോദ്യങ്ങൾ ....
ഇനിയെന്ത് ?
ഈ ഫ്ലാറ്റ‌ും , ഐ ഫോണ‌ും , ടിവിയും
നെറ്റ് ഫ്ലിക്സ‌ും, തൻ ലോകം
കൂട്ടിലടക്കപ്പെട്ട കിളിയായ് ഞാനും...
അനുനിമിഷം , ബാൽക്കണിയിലൂടെ
ഒരു നൊമ്പരം ....
ഞാൻ കൂട്ടിലടച്ച , ലൗ ബേ‍ഡ്സിന്റെ
ഒരു നീണ്ട രോദനം.

 

ധന്യശ്രീ കെ.
9 AA പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത