ഒത്തു ചേർന്ന ഭാരതം ഒത്തു കൂടി കേരളം കോവിഡെന്ന മാരിയെ തുരത്തുവാൻ ശ്രമിച്ചു നാം കോവിഡിന്റെ മുന്നിൽ ഇന്നു ലോകമോ പകച്ച നേരം ഒട്ടുമേ പകച്ചിടാതെ പൊരുതി നാം ജയിച്ചിടും ജാതിഭേദ വർഗവൈര്യ വർണ്ണമേതുമേകളഞ്ഞ് ലോകനന്മയാഗ്രഹിച്ച് പൊരുതി നാം ജയിച്ചിടും. ദൈവത്തിന്റെ സ്വന്തം നാടിത് കേരളമെന്ന നാടിത്(2) കർമനിരതരായവർക്കു മുന്നിലായി ഭയന്നുമെല്ലെ പിന്തിരിഞ്ഞു പാഞ്ഞിടുന്ന കോവിഡെന്ന മാരിയും അശരണർക്കും അഗതികൾക്കും ആശ്രയം കൊടുത്തുകൊണ്ട് നേടി നമ്മൾ മാനവർക്ക് രോഗശാന്തി ഇന്നിതാ.............
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത