എസ്സ്.എം..എച്ച്.എസ്സ്.എസ്സ്. കൊട്ടറ/അക്ഷരവൃക്ഷം/ അതിജീവനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനങ്ങൾ

19 ൽ ഓഖി വന്ന് കൂടിയും
കെട്ടിടവും മത്സ്യബന്ധന
 ബോട്ടുകളും ഇല്ലാതാക്കി
18 ൽ നിപ്പ വന്ന്
 കേരളത്തെ ഭീതിയിലാഴ്ത്തി
17 പേരുടെ ജീവനെടുത്തു
19 ൽ പ്രളയം വന്ന് നാശ
നഷ്ടങ്ങളുണ്ടാക്കി
19 ൽ മരട് ഫ്ലാറ്റും
ഇല്ലാതാക്കി
ഇവയെല്ലാം ഉണ്ടായിട്ടും
നമ്മൾ മലയാളികൾ
ചങ്കൂറ്റത്തോടെ ഇവയെ നേരിട്ടു
20 ൽ ഇപ്പോഴിതാ കണ്ണടച്ചു
തുറന്നപ്പോൾ വുഹാനിൽ
നിന്നൊരു മഹാമാരി
ഉണ്ടായി .
സർക്കാരും പോലീസും
പറയുന്ന കാര്യങ്ങൾ
ശ്രദ്ധാപൂർവ്വം നമുക്ക് ശ്രവിച്ചീടാം ഭൂമിയിലുള്ള മാലാഖമാർക്കും
ആരോഗ്യ പ്രവർത്തകർക്കും
നമുക്ക് നന്ദി അർപ്പിച്ചീടാം
നിറവും ,മതവും
സ്വത്തും ,പദവിയും
ഭാഷയും ,രാജ്യവും
നോക്കാതെ മുന്നേറാം
മഹാപ്രളയത്തിൽ ഒന്നിച്ചു
നിന്നവരാണ് നാം
ഈ മഹാമാരിയിലുo
 നമുക്കങ്ങനെ തുടരാം

ഒന്നു തുമ്മാനെടുക്കുന്ന
സമയം മാത്രം മതി ആ
വൈറസിന് ആളിപ്പടരാൻ
ലോകത്തെ മുഴുവൻ
ഒന്നടങ്കം നിശ്ചലമാക്കിയ
മഹാമാരിയാണീ കൊറോണ വൈറസ്
കോവിഡ് -19 ഒരു
വൈറസ് രോഗമായതിനാൽ
ഇതിനുകൃത്യമായ
മരുന്നില്ല
തുമ്മുമ്പോഴുംചുമയ്ക്കു-
മ്പോഴും തൂവാലയോ
ടിഷ്യൂ കൊണ്ടോ
നാം നമ്മുടെ മുഖം
മറച്ചീടേണം
ഓരോ ഇടവേളയിലും
സാനിറ്റൈസറോ,
ഹാന്റ് വാഷോ ഉപയോഗിച്ച്
നമുക്ക് ശുചിത്വം പാലിക്കാം .
 

ദേവി കൃഷ്ണ.എസ്.ആർ
7 D എസ്.എം.എച്ച്.എസ്.എസ്.കൊട്ടറ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത