ഇങ്ങനെയുണ്ടോ അവധിക്കാലം
വീട്ടിലിരിക്കും കൊറോണക്കാലം
അപ്പുറമിപ്പുറമുള്ളൊരു കൂട്ടരെ
കണികാണാനോ കിട്ടുന്നില്ല
എന്താണമ്മേ ആരുംനമ്മുടെ
കൂടെ കളിക്കാൻ വരാത്തത്?
പത്രം നോക്കു ന്യൂസ് കാണു
ടി വി പെട്ടിയിൽ ചർച്ച കാണു
കൊറോണയെന്നൊരു മഹാമാരി
കേരളമാകെ പടർന്നു പിടിച്ചു
അയ്യോ അമ്മേ ഇങ്ങനെ വന്നാൽ
നമുക്കെന്താണിനിയൊരു പോംവഴി?
വ്യക്തി ശുചിത്വം പാലിക്കേണം
ഹസ്ത ദാനം ഒഴിവാക്കണം
കൈകൾ കഴുകു വൃത്തിയായി
വീട്ടിലിരിക്കു കൂട്ടം മാറി
ശെരിയാണമ്മേ ഞാനിനി മേലാൽ
അമ്മ പറഞ്ഞത് പാലിച്ചീടാം
പാട്ടുകൾ പാടാം ചിത്രം വരക്കാം
കഥകൾ വയ്ച്ചുല്ലസിക്കാം
അച്ഛനോടൊപ്പം കൃഷികൾ ചെയ്യാം
അമ്മയോടൊപ്പം പാചകം ചെയ്യാം
ഒരുമിച്ചങ്ങനെ നമ്മൾ നിന്നാൽ
കൊറോണയെ നമുക്കോടിച്ചീടാം