കൊറോണ വാണീടും കാലം
(മാവേലി നാട് വാണീടും കാലം എന്ന രീതി )
കോറോണയെന്നൊരു കുഞ്ഞി വൈറസ്
നാടാകെ ചുറ്റിക്കറങ്ങിയല്ലോ
ലോകജനതയ്‌ക്ക് ആപത്താണെ
മുന്നോട്ടു പോകുന്ന കാലമൊക്കെ
കൊറോണയെന്ന മഹാമാരിയെ
കൈകൾ കഴുകി തുരത്തിടേണം
ഹാൻഡ് വാഷും മാസ്‌ക്കും ഉപയോഗിച്ച്
മാനുഷ്യ ജീവനെ രക്ഷിച്ചീടാം
നിപ്പയും പ്രളയവും വന്നപ്പോഴും
മലയാളിയാം നമ്മൾ തോറ്റില്ലല്ലോ
ഭയമല്ല വേണ്ടത് മാനുജർക്ക്
ജാഗ്രതയോടെ മുന്നോട്ടു പോകാം.