എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/അക്ഷരവൃക്ഷം/ കണക്ട് ദ ചെയ്ൻ

കണക്ട് ദ ചെയ്ൻ

ഒന്നിച്ചു തൊടുത്ത
ഒരുകൂട്ടം അസ്ത്രം പോലെ,
പലവരിപ്പാത,
അത് പിളർന്ന്
വയലുകളുടെ മാറിടം

ഗദ കൊണ്ട്
തല്ലിതകർത്തൊരു
ആനയുടെ മസ്തകം
സഹ്യശീർഷം.
ചതുരംഗപ്പലകയിൽ
ബഹുനില കെട്ടിടം.
കാടിനും നാം തീർത്തു-ചെക്ക്

വാപിളർന്നെത്തുന്നു
നഗരമൊരു സഹാറയായി.
ഗ്രാമങ്ങളെയാകെ വിഴുങ്ങിടുന്നു.

ചങ്ങലക്കെട്ടിനാൽ
ബന്ധിക്കണം നാം
മർത്യൻ ചമച്ചൊരീ
യുദ്ധക്കൊതി.
കണ്ണികളാകെ വിളക്കിച്ചേർക്കാം
 പ്രകൃതിയുടെ ശൃംഖല
 ഇനിയുമെന്നും.

മിഴി വി പി
10 എ എ വി എസ് ജി എച്ച് എസ് എസ് കരിവെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത