ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതിയെ സംരക്ഷിക്കൂ

പരിസ്ഥിതിയെ സംരക്ഷിക്കൂ     

കേരളമെന്നെരു നാടുണ്ട്
കേരം തിങ്ങും നാടാണേ
മാമല കിങ്ങും നാടുണ്ട്
മാമരമുള്ളോരു നാടാണേ
ഇന്നിപ്പോളിത് നമ്മൾ തന്നെ
കുന്നുകൾ കുത്തിയിടിക്കുന്നു
കുന്നുകൾ കുത്തിയിടിച്ചിട്ട്
പാടമതൊക്കെ നികത്തുന്നു
പാടമത ക്കെ നികത്തീട്ട്
പണിയുന്നവിടെ മാളികകൾ
പാവം നമ്മുടെ കിളികൾക്കെങ്ങനെ
വരിനെല്ലുണ്ണാനായീടും
കുന്നുകളെക്കെ നികന്നാലോ
ഉള്ളിലെ ഉറവകൾ വറ്റില്ലേ
ഉള്ളിലെ ഉറവകൾ വറ്റീന്നാൽ
നമ്മുടെ ദാഹമകറ്റാതാം
മാനുഷരിവിടെ മരമെല്ലാം
വെട്ടിമുറിക്കുകയാണെല്ലോ
പാവംനമ്മുടെ പറവകളിവിടെ
പോവും കൂടുചമച്ചീടാൻ
കനികൾതിന്നതിനുള്ളിലെ വിത്തുകൾ
വിതറും പക്ഷിക്കുട്ടങ്ങൾ
മാമരമില്ലാ കനിയില്ലാ
വിത്തുകളില്ല വിതച്ചീടാൻ
കുന്നുനിരത്തി ചിലരിവിടെ
വൻപണിശാലകൾ തീർക്കുന്നു
പണിശ്ശാലയിലെ പുകയെല്ലാം
പരിസരമാകെ നിറയുമ്പോൾ
പാവം മാനവരാശിയിതാ
രോഗികളായി വലയിന്നു
നമ്മൾക്കൊന്നായിന്നിപ്പോൾ
നമ്മുടെ നാടിനെ രക്ഷിക്കാം
നല്ലപരിസ്ഥിതി പാഠങ്ങൾ
ചൊല്ലിയിരിക്കാം കുട്ടികളെ

അതുല്യ എസ്
8 F ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത