ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/പരിസരശുചിത്വവും രോഗപ്രതിരോധവും.

പരിസരശുചിത്വവും  രോഗപ്രതിരോധവും.

പരിസരശുചിത്വം എന്നത് ഓരോ വ്യക്തിയിൽ നിന്നും തുടങ്ങേണ്ട ഒന്നാണ്. നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് പകർച്ചവ്യാധി എന്നത്. ഇതിന്റെ ഉത്ഭവത്തിന് കാരണം തന്നെ നാം മനുഷ്യരാണ്.

 

ശുചിത്വം സംബന്ധിച്ച മാനദണ്ഡങ്ങൾ ലോകത്തിൽ എല്ലായിടത്തും ഒരുപോലെ അല്ല എന്നതാണ് വാസ്തവം. അത് സംബന്ധിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടോടെയാണ് ആളുകൾ വളർന്നുവരുന്നത്.വ്യക്തി ശുചിത്വം പാലിക്കുന്നതിനോടൊപ്പം തന്നെ നാം നമ്മുടെ ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. നാം വലിച്ചെറിയുന്ന ഓരോ പാഴ്‌വസ്തുക്കളും ഓരോ രോഗത്തിന്റെ ഉറവിടം ആണെന്ന് നാം ഓർക്കണം.

ആധുനികമായ പല സാങ്കേതിക വിദ്യകൾ ഉണ്ടായിട്ടു പോലും ഇന്ന് നമ്മുടെ ലോകം കൊറോണ എന്ന മഹാമാരിയുടെ മുന്നിൽ പകച്ചു നിന്നുപോയി. ലോകത്തിന്റെ ഒരു കോണിൽ നിന്ന് മറുകോണിലേക്ക് ഇത് പകർന്ന് എത്തിയത്‌ അതിവേഗമാണ്. മനുഷ്യൻ തന്നെയാണ് ഇത് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് എത്തിച്ചതും. സാമൂഹ്യ വ്യാപനം തടയാൻ നാം ഓരോരുത്തരും വ്യക്‌തിശുചിത്വം പാലിച്ചേ മതിയാകുകയുള്ളൂ. ഒരമ്മ തന്റെ കുട്ടിയോട് പോയി കൈയ്യും മുഖവും കഴുകി വരാൻ പറയുമ്പോൾ അവൻ പോയി കൈയ്യും മുഖവും പേരിനു വേണ്ടി കഴുകി വരുന്നു. പക്ഷേ അമ്മയ്ക്ക് അതുകൊണ്ട് തൃപ്തി വരുന്നില്ല. അവന്റെ ഉറക്കെയുള്ള പ്രതിഷേധങ്ങൾ വകവെക്കാതെ അവർ അവനെ പൈപ്പിന്റെ ചുവട്ടിൽ കൊണ്ടുപോയി സോപ്പും വെള്ളവും ഉപയോഗിച്ച് കൈയ്യും മുഖവും നന്നായിട്ട് തേച്ചു കഴുകും. അത്തരത്തിൽ ശുചിത്വം പാലിക്കാൻ നാം ഓരോരുത്തരും പഠിക്കേണ്ടതുണ്ട്. അതിലൂടെ നമുക്ക് ആരോഗ്യപരമായ ഒരു ലോകത്തെ വാർത്തെടുക്കാം. പ്രതിരോധം.

  1. പരിസര ശുചിത്വവും വ്യക്‌തിശുചിത്വവും പാലിക്കുക.
  2. കൈകൾ സോപ്പുവെള്ളം ഉപയോഗിച്ച് കഴുകുക.
  3. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല കൊണ്ട് മൂടുക.
  4. പനി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങൾ ഉള്ളവരോട് അടുത്ത് ഇടപഴകാതിരിക്കുക.
  5. സന്ദർശകരെ വീട്ടിൽ ഒരു കാരണവശാലും അനുവദിക്കാതിരിക്കുക.
 ആമിന എസ് ആർ
 6 എ ഗവണ്മെന്റ് എച്ച് എസ് പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം