മാഞ്ഞുപുതുമകൾ അവനിതൻ
ചാരുതയിൽ മധുരസ്മിതം മാഞ്ഞു
നോവിന്റെ തീരത്ത് നിറകണ്ണായ് നിൽക്കുന്നു
അലയടിച്ച ശാന്തിയൊരു കൊടും രോഗമായി
ഭൂമിതൻ മടിത്തട്ടിൽ ദുരിതങ്ങൾ പെയ്യുന്നു
പടരുന്നു പെരുകുന്നു പാരാകെ പുളയുന്നു
പിടയുന്ന മനുജന്റെ നിലവിളികൾ ഉയരുന്നു
മാറ്റുവാൻ കഴിയാത്ത മാറാവ്യാധികളോർത്തു
കലർത്തുന്നു കാറ്റിലും ചോരയുടെ നറുമണം
കൊന്നിട്ടും തീർന്നില്ല
ശാന്തിയതു മായ്ച്ചിട്ടും തീർന്നില്ല
മൃത്യുകൊണ്ടാർമാതമാടിക്കളിക്കുന്നു
കരുതലായ് മനുജനിൽ
ഒരു നല്ല നാളേക്കായ്
പുലരുമാ രാവുകൾ
ഒരു നല്ല കളിക്കളം കാണുവാൻ
പുലരികൾ സന്ധ്യകൾ കാത്തിരിക്കാം
ഭൂമിതൻ ഹൃത്തിലെ ഉണങ്ങാത്ത വ്രണങ്ങളതും നീങ്ങാൻ
അറുതിയുണ്ടീ ദുരിത പെയ്ത്തിനും മണ്ണിനും
കഠിനമായ് പ്രതിരോധിച്ചാശ്വസിക്കാം