എന്റെ കിനാവുകൾ
ഫ്ലാറ്റിലെ തങ്ങളുടെ മുറിയുടെ ബാൽക്കണിയിലൂടെ നിലാവുള്ള ആ രാത്രിയിൽ മേലെ മുകളിൽ തേങ്ങാപൂളുപോലുള്ള
ചന്ദ്രനേയും അവന്റെ കാമുകിമാരെയും അതിസൂക്ഷമമായി വീക്ഷിക്കുകയായിരുന്നു ജീന. രാത്രിയിൽ എന്തൊക്കെയോ മരവിപ്പിക്കുന്ന ചിന്തകൾ അവളുടെ മനസ്സിനെ ആടിയുലയ്ക്കുകയും ഉറക്കത്തെ കെടുത്തുകയും ചെയ്തുകൊണ്ടിരുന്നു.
” പരിസ്ഥിതിക്ക് എത്രയോ ദോഷമായാണ് തങ്ങൾ ജീവിക്കുന്നത്.”
ജീനയുടെ മനസ്സ് വല്ലാതെ നൊന്തു. തന്റെ കുട്ടിക്കാലത്ത് അച്ഛനമ്മമാർ പറഞ്ഞുതന്ന അവരുടെ നാടിന്റെ കഥ , അവളുടെ മനസ്സിൽ വീണ്ടും തെളിഞ്ഞുവന്നു. അന്നാട്ടിലെ മനുഷ്യരുടെ ഐക്യത്തെ പ്രതിപാദിക്കുന്ന ക്രിസ്ത്യൻ പള്ളിയുടെയും മുസ്ലീം പള്ളിയുടെയും ഇടയിലുള്ള സാക്ഷാൽ ശ്രീകൃഷ്ണന്റെ അമ്പലവും കുളവും അവളുടെ മനസ്സിൽ വീണ്ടും നിറഞ്ഞുനിന്നു.
"എന്താ മോളെ ഇവിടെ തന്ച്ചുനിൽക്കുന്നത്. നീ പോയി കിടക്കുന്നില്ലെ?”
അച്ഛന്റെ ചോദ്യം അവളെ ചിന്തകളിൽ നിന്നും ഉണർത്തി.
"ഏയ് ഒന്നുമില്ലച്ഛാ"
ഇതുപറയുമ്പോൾ അവളുടെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉയർന്നുവന്നു.
"അച്ഛാ നമ്മളിന്ന് കാണുന്നത് ഈ പ്രകൃതിയുടെ ഏറ്റവും ശോചനീയമായ അവസ്ഥയല്ലെ.”
അറിയാതെ അവളുടെ ഉള്ളിലെ സംശയം പുറത്തേക്കുവന്നു. അച്ഛൻ ആകെ വിഷമിച്ചുനിൽക്കുന്നത് അവൾ കണ്ടു.
“മോളെ, പ്രകൃതിയെ ഇങ്ങനെയൊന്നും ചെയ്യണമെന്ന് കരുതിയല്ലല്ലോ ഇത്രയുമൊക്കെ ചെയ്തത്. സുഖസൗകര്യത്തിനുവേണ്ടി ഓരോന്നായി ചെയ്യും. അവസാനം ഇങ്ങനെ.”
അച്ഛന്റെ വാക്കുകൾ ഇടറുന്നതായി അവൾക്ക് തേന്നി. അത് വെറും തോന്നലല്ലായിരുന്നു. യാഥാർത്ഥ്യമായിരുന്നു.
“അച്ഛാ നിങ്ങളെനിക്ക് പറഞ്ഞുതന്നതുപോലെ ഒന്നുമല്ലായിരുന്നല്ലോ നമ്മുടെ നാട്. നിറയെ പച്ചപ്പ് എന്നൊക്കെ പറഞ്ഞിട്ട് ഏകദേശം ഈ സിറ്റി പോലെതന്നെ ആയിരുന്നല്ലൊ അവിടവും .”
അച്ഛന്റെ മുഖം തന്നെ അതിനുത്തരം തരുന്നുണ്ടായിരുന്നു.
“ അതുപിന്നെ, കാലത്തിനനുസരിച്ച് മനുഷ്യർ പരിസ്ഥിതിയുടെ കോലവും മാറ്റികളഞ്ഞു.
“അവിടമൊക്കെയിപ്പോ രണ്ടു വർഷവും ഫ്ലഡല്ലെ?”
“അതെ , കാലത്തിനൊപ്പം കോലവും മാറിയതിന്റെ പ്രതിഫലനം .”
ഇതുകൂടി കേട്ടപ്പോൾ ജീന അഗാധമായ ചിന്തയിലാക്ക് വീണ്ടും ആണ്ടുപോയി.
“ഒരു പരിസ്ഥിതി പ്രവർത്തകയാവണം. ആ പഴയ സ്വർഗ്ഗത്തെ തിരിച്ചുപിടിക്കണം. കൈകോർത്ത് , സ്നേഹത്തോടെയും സൗഹൃദത്തോടെയും ഇനിയും വളരണം.”
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ
|