വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ ആരോഗ്യവും പരിസ്ഥിതിയും
(വി.പി.എം.എച്ച്.എസ്സ്.എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ ആരോഗ്യവും പരിസ്ഥിതിയും എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
{
ആരോഗ്യവും പരിസ്ഥിതിയും
എന്താണ് ആരോഗ്യം.രോഗങ്ങൾ ഇല്ലാത്ത അവസ്ഥയാണല്ലോ? ആരോഗ്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ശാരീരികം മാത്രമല്ല മാനസിക സാമൂഹ്യസ്ഥിതി കൂടിയാണ് ആരോഗ്യം. പൊതുജനാരോഗ്യം സമൂഹത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സൂചിപ്പിക്കുന്നു. ആരോഗ്യമുള്ള മനുഷ്യർ ഉണ്ടെങ്കിൽ മാത്രമേ ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ കഴിയുകയുള്ളൂ. ആരോഗ്യം പരിത:സ്ഥിതിയുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു. ഭൗതീക പരിതസ്ഥിതി, സാമൂഹ്യ പരിതസ്ഥിതി, ജൈവ പരിതസ്ഥിതി എന്നീ ഘടകങ്ങൾ മൂന്നായി തിരിക്കാം. രോഗാവസ്ഥയ്ക്ക് ഉള്ള കാരണങ്ങൾ പലതാണ്. രോഗാണുക്കൾ രോഗാണുക്കൾ പരാദങ്ങൾ എന്നിവയുടെ ആക്രമണം, പോഷക കുറവ്, അതിപോഷണം, അമിത ആഹാരം എന്നിവ കാരണം രോഗാവസ്ഥയും ഉണ്ടാകാം. ശാരീരിക ക്രിയകൾ താളം തെറ്റുക, വ്യായാമക്കുറവ്, ആരോഗ്യമല്ലാത്ത തൊഴിലിടങ്ങൾ, സുരക്ഷിതമല്ലാത്ത തൊഴിൽ, അമിത മാനസികസമ്മർദം, ഓർമ്മക്കുറവ്, പ്രായ വർദ്ധനവ് എന്നിവയും രോഗ കാരണങ്ങൾ ആണ്. മാത്രമല്ല മരുന്നുകളുടെ കുറവ് കൊണ്ടും അധികം കൊണ്ടും രോഗാവസ്ഥയും ഉണ്ടാകാം. അപകടങ്ങൾ, അതിക്രമങ്ങൾ എന്നിവ കൊണ്ട് രോഗാവസ്ഥ ഉണ്ടാകാം. ലിംഗഭേദവും ആയി ബന്ധപ്പെട്ട അസമത്വങ്ങളും ആരോഗ്യത്തെ ബാധിച്ചേക്കാം. മലിനീകരണവും , ശുദ്ധജലത്തിലെ അഭാവവും രോഗങ്ങൾ വർധിച്ചേക്കാം. പബ്ലിക് ഹെൽത്ത് കമ്മ്യൂണിറ്റി മെഡിസിൻ തുടങ്ങിയ ശാസ്ത്രശാഖകൾ ആരോഗ്യത്തിന് വിവിധ വശങ്ങൾക്ക് ഊന്നൽ കൊടുക്കുന്ന മേഖലകളാണ്. • ആരോഗ്യം നിർണയിക്കുന്ന ഘടകങ്ങൾ ജീവിക്കുന്ന സാഹചര്യം പൊതുവിൽ വ്യക്തികളുടെ ആരോഗ്യവും ജീവിതത്തിലേക്കുള്ള ആരോഗ്യവും ജീവിതത്തിലേക്കുള്ള ഗുണ നിലവാരവും നിർണയിക്കുന്നതിലും പരമപ്രധാനമാണ്. വൈദ്യശാസ്ത്രത്തിന്റെ പ്രയോഗത്തോടെ മാത്രമല്ല ജീവിതരീതിയുടെ തിരഞ്ഞെടുപ്പിലൂടെയും മെച്ചപ്പെട്ട പരിസ്ഥിതിയും ആണ് ആരോഗ്യവും മൂല്യവും വർധിപ്പിക്കുന്നുവെന്ന് കൂടുതൽ സ്വീകാര്യം ആവുകയാണ്. ആരോഗ്യം നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ സാമൂഹികവും സാമ്പത്തികവുമായ അന്തരീക്ഷ ങ്ങൾ, ആരോഗ്യ സേവനങ്ങളുടെ ലഭ്യത, ജനങ്ങളുടെ ജീവിതരീതി, ലിംഗ നീതി, ലിംഗ സമത്വം, ആരോഗ്യകരമായ ലൈംഗിക്വത, മെച്ചപ്പെട്ട മാനസിക അവസ്ഥ തുടങ്ങിയവ എന്നിവയാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. നമ്മുടെ ഇന്നത്തെ ലോകം വലിയൊരു ആപത്തിൽ പെട്ടിരിക്കുകയാണ്. കൊറോണ വൈറസ് അഥവാ കോവിഡ് 19 എന്ന വൈറസ് ഇന്ന് ലോകം തന്നെ കീഴടക്കിയിരിക്കുകയാണ്. വെറുമൊരു മുടിനാരിയഴയുടെ വലിപ്പം പോലും ഇല്ലാത്ത കൊറോണ വൈറസ് ആളുകളുടെ മരണത്തിന് കാരണമായി. വൈറസ് കൊണ്ട് ലോകം കീഴടക്കാൻ കഴിയും എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് കൊറോണ എന്നതുപോലെ ഏറ്റവും നല്ല ഉദാഹരണമാണ് കൊറോണ എന്നതുപോലെ ഉള്ള വൈറസ്.കൊറോണ വൈറസ് ഒരു കൃത്രിമ വൈറസാണ്. ഇത് മനുഷ്യ നിർമ്മിതം ആണെന്നാണ് ശാസ്ത്രജ്ഞൻമാരുടെ വിലയിരുത്തൽ. വൈറസ് ഇങ്ങനെ പടർന്നുപിടിക്കാൻ കാരണവും മനുഷ്യൻ തന്നെയാണ്. മനുഷ്യൻ തന്റെ ആവാസവ്യവസ്ഥയെ നശിപ്പിക്കുകയാണ്. മനുഷ്യൻ പ്രകൃതിയെ സംരക്ഷിച്ച് പ്രകൃതിയുമായി താരതമ്യം പ്രാപിച്ചു ലഭിച്ചാൽ മാത്രമേ ഇത്തരം ഭീക്ഷണികളിൽ നിന്നും മോചനം കിട്ടുകയുള്ളൂ….. -
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |