കെ.പി.എൻ.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/Covid 19 അഥവാ കൊറോണ വൈറസ്

Covid 19 അഥവാ കൊറോണ വൈറസ്

സസ്യങ്ങളുടെയും ജന്തുക്കളുടെയും മറ്റ് എന്തെങ്കിലും ജീവികളുടെയോകോശങ്ങളിൽ കഴിയുന്നതും വളരെ ചെറുതും ലളിത ഘടനയോടു കൂടിയതുമായ സൂക്ഷമ രോഗാണുക്കളാണ് വൈറസുകൾ .മറ്റ് ജീവികളെപ്പോലെ അല്ല വൈറസുകൾ , വൈറസിന് ജീവനുണ്ടോ എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ ബുദ്ധിമുട്ടാണ്.2003 ചൈനയിൽ ആണ് സാർസ് എന്ന കൊറോണ വൈറസ് രോഗം സ്ഥിതീകരിക്കുന്നത് - Severe Acute Respiratory Syndrome (SARS- COV). എന്നാൽ 2004 മെയ് മാസത്തിനു ശേഷം ഈ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ 2020ൽ വീണ്ടും കൊറോണ വൈറസ് കണ്ടെത്തിയിരിക്കുന്നു ചൈനയിലെ വുഹാൻ സിറ്റിയിലാണ് ആദ്യമായി ഈ വർഷം ഇത് സ്ഥിതീകരിക്കുത്തത്. ലോകാരോഗ്യ സംഘടന ഇതിന് പേരിട്ടത് covid_19 എന്നാണ് .ഏതെങ്കിലും രീതിയിൽ ഇത് നമ്മുടെ ശരീരത്തിൽ ചെന്നാൽ അത് ശ്വാസകോശത്തെ സാരമായി ബാധിക്കുന്നു .പനി ,തൊണ്ടവേദന , ഛർദ്ദി ,വയർവേദന,ശ്വാസതടസ്സം ,ചുമ എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ.ഈ രോഗം തടയുന്നതിന് സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക തുമ്മുമ്പോഴോ ചുമ്മക്കുമ്പോഴോ ഒരു തുവാല ഉപയോഗിച്ച് മുഖം മൂടുക അല്ലങ്കിൽ മാസ്ക് ഉപയോഗിക്കുക ശരീരിക അകലം പാലിക്കുക, ആരോഗ്യ പ്രവർത്തകരുടെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ പാലിക്കുക.

അനശ്വര
6A കെ.പി.എൻ.എം.യു.പി സ്ക്കൂൾ ,താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം