എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/നമ്മുടെ ഭൂമി

നമ്മുടെ ഭൂമി

ശുദ്ധമാം വായുവും പുലരിയും പച്ചവിരിച്ചൊരി
പ്രകൃതിയും ഭൂമിതൻ വരദാനമായിടുന്നു
ഭൂമിയാം മാതാവിൻ മടിത്തട്ടിൽ
പിറവിയെടുത്തൊരാ മാനവർ
വായുവും ജലവും മലിനമാക്കിയും
പാറകൾ പൊട്ടിച്ചും മരങ്ങൾ മുറിച്ചും
പ്രകൃതിയെത്തന്നെയും കൊന്നിടുന്നു
ഓർക്കുക നമ്മളെല്ലാവരും
ദൈവം നമുക്കായ് തന്നൊരി പ്രകതിയെ
വരും തലമുറയ്ക്കായ് കാത്ത് വെയ്ക്കേണ്ടതുണ്ടെന്നതും

ശ്രീലക്ഷ്മി വി എസ്സ്
3 B എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത