പട്ടാനൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കൊറോണയെ

പ്രതിരോധിക്കാം കൊറോണയെ

ലോകം മുഴുവനായി പടർന്നീടും
ഒരു വൈറസാണെ ഈ കൊറോണ ;
പേടി വേണ്ട നമ്മൾ പേടിക്കേണ്ട
ജാഗ്രത നമുക്ക് വേണമല്ലോ.....
ഇടയ്ക്കിടെ നമ്മൾ കൈ കഴുകണം
ശുചിത്വവും നമ്മൾ പാലിക്കേണം
നമ്മളേവരുമീ കൊറോണയെ
പ്രതിരോധിക്കും ശക്തമായി
പ്രതിരോധിക്കണം ശക്തമായി
അന്യ ദേശത്തുള്ളവർക്ക്
ധൈര്യം നൽകിടണം നാമേവരും
ജാതിമതഭേദമൊന്നുമില്ലാതെ.
പ്രവർത്തിക്കും നമ്മൾ രോഗികൾക്കായ്
മാതൃകയായി മാറും ലോകത്തിന്.

അഭിയ. പി. കെ
5 A പട്ടാന്നൂർ യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത