ദുഃഖിതരായി മുറിക്കുള്ളിൽ നാം...
സങ്കടമുള്ള മുഖത്തോടെ നാം...
സൂര്യ പ്രകാശം കാണാതെയായ് !
പക്ഷിമൃഗാദികൾ ആർത്തുല്ലസിക്കവെ മാനുഷ്യർ മാത്രം ഗൃഹത്തിനുള്ളിൽ !
ഓർക്കുക !നമ്മൾ മനുഷ്യരെല്ലാം കാലത്തിൻ മുമ്പിൽ നിസ്സാരന്മാർ.
ഭാവിതൻ സ്വപ്നങ്ങൾ നെയ്തെടുക്കാൻ.
നിരാശതൻ കറുത്ത നൂലിഴകൾ പൊട്ടിക്കാൻ കൊറോണ മഹാമാരിയെ തുരത്താൻ.
അകലങ്ങൾ പാലിച്ചു ഒന്നിച്ചു നിൽകാം.അരികത്തു നില്കാതെ സൂക്ഷിച്ചിടാം.
ആയുധമില്ലാതെ പോരാടാം നമ്മൾക്ക് ശുദ്ധിയും വൃത്തിയും പരിചയാക്കാം
നല്ലൊരു നാളേക്കായ് കാണാതിരിക്കാം... നല്ലൊരു നാളേക്കായ് കാത്തിരിക്കാം...