വിരൽത്തുമ്പിലെ കുഞ്ഞു സുഷിരത്തിൽ
സുഖമായവൻ വാണിടുന്നു
കാത്തിരിക്കുന്നു അവൻ വിരലിൽ നിന്നു
നാവിലേക്ക് ചെക്കരുവാൻ
അവന്റെ സാമ്രാജ്യം പണിതുയർത്താൻ
മനുഷ്യന്റെ മേനിയിൽ മദിച്ചു വാഴുവാൻ
പിന്നീട് പടർന്നു കയറാൻ
അങ്ങനെ ലോകം പിടിച്ചടക്കാൻ
മനുഷ്യ നീ ജാഗരൂകനാകുക
വിരൽത്തുമ്പിൽ വാഴുമവനെ
രോഗകാരിയയം കീടാണുവിനെ
തുരത്തുക നിങ്ങളുടെ ശുചിത്വം കൊണ്ട്
ഇല്ലാതാക്കുക നിത്യ ശുചിത്യകൊണ്ട്.