ഭയന്നിടല്ലേ കൂട്ടരേ,ജാഗ്രത നാം പുലർത്തുക
അതിജീവനത്തിൻ നാളുകൾ നമുക്കിത്
അതിജീവനത്തിൻ നാളുകൾ
മനുഷ്യരാശിയെ കൊന്നൊടുക്കാൻ
വന്ന മഹാമാരിയാം കൊറോണയെ
തുരത്തിടാൻ കൈകൾ നമുക്ക് കോർത്തിടാം
അതിനായി നാം കേൾക്കുവിൻ
ഭരണകൂടത്തിൻ വാക്കുകൾ
സോപ്പും വെളളവും കൊണ്ട്
കൈകൾ നമുക്ക് കഴുകിടാം
പൊതുസ്ഥലത്ത് തുപ്പരുത്
തുമ്മുമ്പോൾ,ചുമയ്ക്കുമ്പോൾ
തൂവാലയാൽ മുഖം മറച്ചിടാം
പൊതുസ്ഥലത്തെ ഒത്തുചേരൽ പാടില്ല
ഒഴിവാക്കിടാം നമുക്കാഘോഷങ്ങൾ
വീണ്ടും ഒന്നുചേരുവാനായ്
ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറിടാം
ഈ ലോകത്തിൻ നല്ല നാളേക്കായി....