ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/എന്താണ് കൊറോണ വൈറസ്?
എന്താണ് കൊറോണ വൈറസ്?
മനുഷ്യരും, പക്ഷികളും ഉൾപ്പടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസ് ആണ് കൊറോണ വൈറസ്. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ്), കോവിഡ് 19 എന്നിവ വരെയുണ്ടാക്കാൻ ഇടയാകുന്ന ഒരു കൂട്ടം വൈറസുകളാണ്. ബ്രോങ്കൈറ്റീസ് ബാധിച്ച പക്ഷികളിൽ നിന്നു 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിച്ചറിഞ്ഞത്. സാധരണ ജലാദോഷത്തിന് 15 മുതൽ 30 ശതമാനംവരെ കാരണം ഈ വൈറസുകളാണ് കഴിഞ്ഞ 70 വർഷങ്ങളായി കൊറോണ വൈറസ് എലി, പട്ടി, പൂച്ച, പന്നി, കന്നുകാലികൾ ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. മൃഗങ്ങൾക്കിടയിൽ ഇത് പൊതുവെ കണ്ടുവരുന്നുണ്ട്. സൂണോട്ടിക്ക് എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്.(അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നർത്ഥം.)
|