അമ്മയാം ഭൂമി തൻ മടിത്തട്ടിൽ
മനുഷ്യർ ഒരുപോലെ പിറന്നിടുമ്പോൾ
മനസ്സുകൾ മാത്രം വിഭിന്നമായി
അതു നഷ്ട ലാഭങ്ങൾ ഏറെയാക്കി
കണ്ണുകൾക്ക് കാഴ്ച ഏറിടും തോറും
അത് തൻ ഭൂമിയെ മാറ്റിടുന്നു
മനുഷ്യൻ തൻ മനസ്സുകൾ വളർന്നിടുമ്പോൾ
ജീവിത സ്വപ്‌നങ്ങൾ ഏറിടുന്നു
സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുവാനായി
മനസാക്ഷി താനെ മരിച്ചിടുന്നു