ഗവ. എൽ. പി. എസ്. തുരുത്തുമൂല/അക്ഷരവൃക്ഷം/ശുചിത്വം അറിവ് നൽകും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം അറിവ് നൽകും

ഒരിടത്ത്‌ ഒരു പ്രശസ്തമായ സ്കൂൾ ഉണ്ടായിരുന്നു . സ്കൂളിലെ മലയാളം അധ്യാപകനായിരുന്നു രവി .അദ്ദേഹത്തിന് തന്റെ ക്ലാസ്സിലെ കുട്ടികൾ എല്ലാം രാവിലെ പ്രാർത്ഥനയിൽ പങ്കെടുക്കണം എന്ന് നിർബന്ധമായിരുന്നു. പങ്കെടുക്കാത്തവർക്കു അദ്ദേഹം ശിക്ഷ നൽകിയിരുന്നു. ആരെങ്കിലും പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നാൽ അത് സാറിനെ അറിയിക്കുന്നതിനായി ക്ലാസ് ലീഡറായ ശ്യാമിനെ സർ ചുമതലപ്പെടുത്തിയിരുന്നു .<
ഒരുദിവസം പതിവുപോലെ എല്ലാ വിദ്യാർത്ഥികളും പ്രാർത്ഥനയിൽ പങ്കാളികളായി പക്ഷെ ഒരാൾ മാത്രം അവിടെ ഉണ്ടായിരുന്നില്ല അത് ക്ലാസ്സിലെ മിടുക്കനായ അശോകായിരുന്നു . മലയാളം പഠിപ്പിക്കുവാൻ വന്ന രവി സാർ ശ്യാമിനെ വിളിച്ചു ചോദിച്ചു ഇന്ന് ആരൊക്കെയാണ് പ്രാർത്ഥനയിൽ പങ്കെടുക്കാത്തത് ? ശ്യാം പറഞ്ഞു ഇന്ന് അശോക് മാത്രമാണ് പങ്കെടുക്കാത്തത് . ക്ലാസിലാകെ മൂകമായ ഒരു നിശബ്ദത പടർന്നു പിടിച്ചു .<
അശോകിനെ വിളിച്ചു രവിസാർ കാരണം അന്വേഷിച്ചു അശോക് പറഞ്ഞു സർ ഞാൻ രാവിലെ പതിവുപോലെ ക്ലാസ്സിൽ വന്നു അപ്പോൾ ക്ലാസ് നിറയെ ചവറുകഷ്ണങ്ങൾ ആയിരുന്നു . ക്ലാസ് വൃത്തിയാക്കേണ്ട കുട്ടികൾ അത് ചെയ്തിരുന്നില്ല ആർ എല്ലാപേരും പ്രാർത്ഥനക്കു പോയിരുന്നു . ഞാൻ ക്ലാസ് വൃത്തിയാക്കിക്കൊണ്ടു നിന്നതിനാലാണ് പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ കഴിയാത്തത്.വൃത്തിയുള്ള ക്ലാസ് റൂമിൽ ഇരുന്നാൽ നന്നായി പഠിക്കാൻ സാധിക്കും എന്ന് സാർ തന്നെ ഞങ്ങളെ പഠിപ്പിച്ചിട്ടില്ലേ എന്നുപറഞ്ഞ അശോകിനോട്സാർ നീ ചെയ്തത് നല്ല കാര്യമാണെന്ന് പറഞ്ഞു.<
രവിസാർ കുട്ടികളോട് പറഞ്ഞു "ശുചിത്വം പാലിക്കുക അത് നമുക്ക് അറിവ് നൽകും"

ലക്ഷ്മി എ വി
4 എ ഗവണ്മെന്റ് എൽ. പി. എസ്. തുരുത്തുംമൂല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ