ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം
പരിസ്ഥിതി

ഇന്ന് ലോകത്തിൽ 92 ശതമാനം ജനങ്ങളും മലിനവായു ആണ് ശ്വസിക്കുന്നത്. മലിനീകരണം ഒഴിവാക്കിയാൽ അതുമൂലമുണ്ടാകുന്ന രോഗവും മാറും. ഇന്നത്തെ പ്രകൃതിപ്രമാണ ദുരന്തങ്ങൾക്ക് എല്ലാം മനുഷ്യൻ മാത്രമാണ് കാരണക്കാർ . ഇടിച്ചുനിരത്തപ്പെടുന്ന കുന്നുകൾ,നിരന്തരമായ വന ശോഷണം,കാടു കത്തിക്കൽ,അന്തരീക്ഷ മലിനീകരണം,പ്ലാസ്റ്റിക് കത്തിക്കൽ,ശുദ്ധ ജല ഉറവ കളെയും തടാകങ്ങളുടെയും മലിനമാക്ക ൽ ഇതൊക്കെയാണ് മനുഷ്യർ ചെയ്തുകൂട്ടുന്നത്.നാം ജീവിക്കുന്ന ചുറ്റുപാടിന്റെസംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ് .പരിസ്ഥിതിക്ക് നാശം വരുത്തുന്ന പ്രവർത്തനങ്ങൾ ജീവിതരീതി നമുക്ക് വേണ്ട സ്വയം തിരിച്ചറിവ് ഉണ്ടാകാത്തിടത്തോളം ഇത്തരം പ്രശ്നങ്ങളിൽ രക്ഷനേടാൻ സാധ്യമല്ല .തുറസ്സായ ഇടങ്ങളിലെല്ലാം കഴിയുന്നത്ര മരം നട്ടു പിടിപ്പിച്ച ഹരിതാഭമാക്കാൻ തയ്യാറായാൽ പരിസ്ഥിതിയെയും ജൈവവൈവിധ്യം സംരക്ഷിക്കാൻ കഴിയും.അതുവഴി മാനവരാശിയുടെ നിലനിൽപ്പിനും അത് സഹായകരമാകും. ശുചിത്വം വ്യക്തിശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ. ആരോഗ്യ ശുചിത്വപാലനത്തിന്റെ പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങളുണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചാവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും.

രോഗപ്രതിരോധം രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാളും രോഗം വരാതിരിക്കാൻ ഉള്ള മുൻകരുതലുകൾ എടുക്കുന്നതാണ് നല്ലത്. ആരോഗ്യമുള്ള ശരീരത്തിലേക്ക് പെട്ടെന്ന് രോഗങ്ങൾ വരുകയില്ല. കൃത്യമായ സമയങ്ങളിൽ പ്രതിരോധകുത്തിവയ്പ്പുകൾ എടുക്കുക.പ്രതിരോധശേഷി കുറവുള്ള ശരീരങ്ങളിലേക്ക് ആണ് രോഗങ്ങൾ പെട്ടെന്ന് കടന്നു വരുന്നത്, അതുകൊണ്ട് പ്രതിരോധ ശേഷി കൂട്ടാനുള്ള മാർഗങ്ങൾ സ്വീകരിക്കുക. രോഗപ്രതിരോധത്തിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ.

  • കൂടെ കൂടെയും ഭക്ഷണത്തിനു മുമ്പും പിൻപും കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക.
  • പൊതുസ്ഥലങ്ങളിൽ പോയതിനു ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ടു 20 സെക്കൻഡ് നേരത്തോളം കഴുകേണ്ടതാണ് .
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ മാസ്ക് കൊണ്ടോ നിർബന്ധമായും മുഖം മറക്കുക.
  • ദിവസവും 2 ലിറ്റർ വെള്ളം കുടിക്കണം.
  • ആഹാരം കൊണ്ടുവരാൻ പ്ലാസ്റ്റിക് നിർമിത പാത്രങ്ങളും കുപ്പികളും ഒഴിവാക്കുക.
  • ദിവസേന എട്ടു മണിക്കൂർ ഉറങ്ങുക.
  • ശീതളപാനീയങ്ങൾക്കു പകരം പഴച്ചാറുകൾ ഉപയോഗിക്കുക.
  • വൃത്തിയുള്ള വസ്ത്രം ധരിക്കുക കഴിയുന്നതും വസ്ത്രങ്ങൾ കിടക്കകൾ എന്നിവ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ് സൂര്യപ്രകാശം.


SHIZAN ABDULLA.CL
4 A ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം