മേടമാസ പൊൻ പുലരിയെ
വരവേൽക്കാനായിതാ പൊന്നിൻ
കണിക്കൊന്ന പൂത്തൊരുങ്ങി
വിഷുക്കണിക്കായുള്ള ചക്കയും മാങ്ങയും
കണിവെള്ളരിയും ഒരുങ്ങി നിന്നൂ
കാെയ്ത്തു കഴിഞ്ഞുള്ള പാടങ്ങളിലെല്ലാം
പക്ഷികൾ പാറിപ്പറന്നിടുന്നൂ
എന്നിട്ടും എന്തേ മടിക്കുന്നു നാമിന്നീ
പൊന്നിൻ വിഷുവിനെ വരവേൽക്കുവാൻ
കൊറോണ വൈറസിൻ ഭീതിയിൽ
നാമിന്ന് ജീവനുവേണ്ടി കൊതിച്ചിടുന്നൂ
ഒന്നല്ല രണ്ടല്ല ലക്ഷത്തിലേറെപേർ
നമ്മോടു വിടചൊല്ലി പോയ് മറഞ്ഞൂ
കൂടപ്പിറപ്പുകൾ പോയ് മറഞ്ഞാലും
പതറാതെ ഒന്നായ് പോരാടണം
നല്ലൊരു നാളേക്കായ്
കൊറോണ വിപത്തിനെ
ഒന്നിച്ചു നിന്നു ജയിച്ചിടേണം