വി.വി. വി.എച്ച്.എസ് എസ്. അയത്തിൽ/അക്ഷരവൃക്ഷം/അതിജീവിക്കാം ഈ മഹാവിപത്തിനെ !
അതിജീവിക്കാം ഈ മഹാവിപത്തിനെ !
"ദൈവത്തിന്റെ സ്വന്തം നാടായ " നമ്മുടെ കേരളം ഇന്ന് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത് കൊറോണ എന്ന മഹാവിപത്തിനെ തരണം ചെയ്യാനുള്ള മുൻകരുതലുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ആണ്. ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ മഹാവിപത്തെന്ന കൊറോണ മനുഷ്യകുലത്തിന് തന്നെ ദോഷകരമായി തീർന്നിരിക്കുകയാണ്. നാടായ നാടുകളിലും വീടായ വീടുകളിലും മറ്റും ഈ വൈറസ് കടന്ന് ചെന്ന് ലോകത്തിലെ മരണനിരക്ക് വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഒട്ടേറെ മനുഷ്യജീവനുകളെ പൊലിയിപ്പിച്ച ഈ വൈറസിൽ നിന്നുണ്ടാക്കുന്ന ഈ രോഗത്തിന്റെ യഥാർത്ഥ പേര് കോവിഡ്- 19 എന്നാണത്രേ! ഈ മഹാമാരിക്ക് മരുന്നോ മറ്റ് പ്രതിജീവനോപാധികളോ ഇല്ലെന്നത് നിശ്ചയം. നാം ഓരോരുത്തരും സ്വയം പ്രതിരോധിക്കുമ്പോഴാണ് ഇത് നമ്മെ വിട്ടകലുന്നത് 1) നാം ഇടയ്ക്കിടേ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റ് നേരത്തേക്ക് കൈകൾ വൃത്തിയാക്കുക അല്ലെങ്കിൽ ആൽക്കഹോൾ ബേസ്ഡ് സാനിറ്റൈസർ ഉപയോഗിക്കുക . 2) ആളുകൾ തമ്മിൽ പരസ്പരം അകലം പാലിക്കുക. 3) പൊതു സ്ഥലങ്ങളിൽ തുപ്പാതിരിയ്ക്കുക. ഈ മഹാവിപത്തിനെ ചൊല്ലി ഇന്ന് കേരളത്തിലും മറ്റ് ഒട്ടനവധി സംസ്ഥാനങ്ങളിലും രാജ്യങ്ങളിലുമായി നീണ്ട 21 ദിവസത്തെ ലോക്ക് ഡൗൺ ഗവൺമെൻ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം