ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/അക്ഷരവൃക്ഷം/പ്രകൃതി തന്ന അറിവ്
പ്രകൃതി തന്ന തിരിച്ചറിവ്
CORONA VIRUS DESEASE അഥവാ കോവിഡ് 19എന്ന മഹാമാരിയെ ആണ് നാം ഇപ്പോൾ അതിജീവിച്ചുകൊണ്ടിരിക്കുന്നത് .ശ്വാസകൊശത്തെ ബാധിക്കുന്ന ഒരു വൈറസ് ബാധയാണ് കോവിഡ് 19.ജലദോഷം,ചുമ,ന്യൂമോണിയ,രക്തസമ്മർദ്ദത്തിലുണ്ടാവുന്ന വ്യതിയാനം തുടങ്ങി ചിലപ്പോൾ മരണം പോലും സംഭവിക്കാവുന്ന ഒരു സാംക്രമീകരോഗമാണിത് .പണ്ട് കാലത്ത് ഈ വൈറസ് കാരണം സാധാരണ പനി,ജലദോഷം തുടങ്ങിയ രോഗങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ന് ഒരു മഹാമാരിയായി നമ്മുടെ ജീവന് തന്നെ ഭീഷണിയായി പുതിയ ഭാവത്തിലും രൂപത്തിലും ഭൂമിക്ക് മുകളിൽ താണ്ഡവമാടിക്കൊണ്ടിരിക്കുന്നു എന്ന് പറയാം .ഇതിനെ NOVEL CORONA VIRUS എന്നാണ് വിളിക്കുന്നത് .ശരീരസ്രവങ്ങളിലൂടെയാണ് ഇത് പകരുന്നത് എന്നത് സാമൂഹ്യജീവിതം നയിക്കുന്ന മനുഷ്യന് ഏറ്റവും വലിയ വെല്ലുവിളി തന്നെയാണ് എന്ന് പറയാം. കൃത്യമായ മരുന്ന് ഇതിന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നതും നമുക്ക് മുന്നിലെ മറ്റൊരു വെല്ലുവിളിയാണ് . അതുകൊണ്ടുതന്നെ ശരിയായ രീതിയിൽ ഇതിനെ പ്രതിരോധിക്കുക എന്നതാണ് നമുക്ക് ചെയ്യാനാവുന്ന ഉചിത മാർഗം . ഏറ്റവും ഉചിതമായ പ്രതിവിധി സർക്കാരിന്റേയും ആരോഗ്യപ്രവർത്തകരുടേയും നിർദ്ദേശങ്ങൾ കൃത്യമായിപാലിക്കുക എന്നതാണ് . വ്യക്തിശുചിത്വത്തോടൊപ്പം പരിസരശുചിത്വത്തിനും പ്രാധാന്യം നൽകുക. കഴിയുന്നതും യാത്രകൾ ഒഴിവാക്കുക. ഇരുപത് സെക്കന്റ് കൈകൾ നന്നായി സോപ്പിട്ട് കഴുകുക. കഴിവതും ആളുകളുമായുളള അനാവശ്യ സമ്പർക്കങ്ങൾ ഒഴിവാക്കുക. ചെറിയ അസുഖങ്ങൾക്ക് ആശുപത്രിയിൽ പോവാതിരിക്കുക.എന്ക്കോ നിങ്ങൾക്കോ അസുഖം വരുന്നതല്ല, മറിച്ച് ഇതൊരു സാമൂഹ്യവ്യാപനത്തിന് ഇടയായാൽ വേണ്ടത്ര ആസുപത്രികളോ സൗകര്യങ്ങളോ ഇല്ലാതെ ഈ മഹാമാരിയിൽ നിന്ന് ഈ കൊച്ചുകേരളത്തെ കരകയറ്റുന്നതിന് നാം ഒരു തടസ്സമായി മാറിയേക്കാം. ഒരു കൈകഴുകിയാൽ തീർക്കാവുന്നത്, വിട്ടിൽ ഇരുന്നാൽ ഒതുക്കാവുന്നത് ചെയ്യാതെ നാടിന് ബാധ്യതയായി മാറാതിരിക്കുക. ഈ മഹാമാരിക്ക് മുന്നിൽ മനുഷ്യൻ പകച്ചുനിൽക്കുകയാണ്, നിസ്സഹായനായി എന്തു ചെയ്യണം എന്നറിയാതെ, എന്ത് പ്രതിവിധി എന്നറിയാതെ . നൂറ്റാണ്ടുകൾ തോറും വരുന്ന മഹാമാരികൾക്ക് മുന്നിൽ മനുഷ്യൻ പകച്ചു നിൽക്കുമ്പോഴും മനുഷ്യസ്നേഹത്തിന്റെ വറ്റാത്ത ഉറവിടങ്ങളെ കാണിച്ചുതരികയും ചെയ്യുന്നു . ഒരു പക്ഷേ ഭൂമിയോട് നാം ചെയ്യുന്ന അതിക്രമങ്ങൾക്ക് തിരിച്ചടി തരുന്നതായിരിക്കാം . ഇപ്പോൾ എല്ലാം ശാന്തം .ആരാധനാലയങ്ങളെല്ലാം അടച്ചിരിക്കുന്നു. ശരിക്കും നോക്കിയാൽ ഈശ്വരൻ സ്വച്ഛമായി കഴിയുന്നു. വാഹനങ്ങളുടേയും മറ്റും ബഹളങ്ങളില്ലാത്തതിനാൽ ശബ്ദമലിനീകരണം ഇല്ല. റോഡുകൾ നിശബ്ദം . വ്യവസായശാലകളെല്ലാം അടഞ്ഞിരിക്കുന്നു. അന്തരീക്ഷമലിനീകരണവും കുറഞ്ഞു . മനുഷ്യൻ പ്രപഞ്ചത്തിൽ സ്വതന്ത്രമായി വാഴുന്ന സമയത്ത് സ്വതന്ത്രമായി കഴിയാനാവാതെ ബുദ്ധിമുട്ടിയിരുന്ന പക്ഷിമൃഗാദികളെല്ലാം തന്നെ വിഹരിക്കുന്നത് കാണുമ്പോൾ കൊറോണ വന്നത് ഇതിനാണോ എന്ന് തോന്നിപ്പോവും . പാക്ടറികളിൽ നിന്നും മറ്റും പുറന്തളളിയിരുന്ന മാലിന്യങ്ങളാൽ മലിനമാക്കപ്പെട്ട നമ്മുടെ നദികളും കായലുകളും ഇപ്പോൾ ശാന്തമായി ഒഴുകുന്നു .പ്രകൃതി ഇപ്പോൾ സുന്ദരിയായിരിക്കുന്നു. ഏതൊരു മഹാമാരി വരുമ്പോവും അത് നമുക്ക് തിരിച്ചറിവിന് കൂടിയുളളതാണ് . യാന്ത്രിക ജീവിതം നയിച്ച മനുഷ്യന് ,തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് ഓടുന്ന മനുഷ്യന് കുടുബബന്ധത്തെ ഊഷ്മളമാക്കാനുളള അവസരം കൂടിയാണിത് . നാം ഇതും അതിജീവിക്കും .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |