ഗവ.എൽ.പി.എസ്.തുവയൂർ നോർത്ത്/അക്ഷരവൃക്ഷം/ഒരു വേനൽ അവധിക്കാലം
ഒരു വേനൽ അവധിക്കാലം
മാർച്ച് മാസമായതിനാൽ ഞാൻ വലിയ സന്തോഷത്തിലായിരുന്നു. സ്കൂൾ വാർഷികവും വാർഷികപ്പരീക്ഷയും കഴിഞ്ഞാൽ പിന്നെ രണ്ടു മാസം വേനലവധിയാണല്ലോ.വാർഷികത്തിനും പഠനോത്സവത്തിനും വേണ്ടി ഞങ്ങൾ വിവിധ തരം പരിപാടികൾ പഠിച്ചുതുടങ്ങി.ഡാൻസും കഥയും കവിതയും ഗണിതപ്രശ്നങ്ങളും സംഭാഷണങ്ങളും തുടങ്ങി വിവിധ ഇനങ്ങൾ.ഇനി വാർഷികത്തിന് കേവലം ഒരാഴച കൂടി.റാന്നി സ്വദേശികൾക്ക് കൊറൊണ സ്ഥിരീകരിച്ചതിനാൽ പത്തനംതിട്ട ജില്ലാ കളക്ടർ മൂന്നു ദിവസത്തേക്ക് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. സന്തോഷം കൊണ്ടു ഞാൻ തുള്ളിച്ചാടി.മൂന്നു ദിവസം കഴിഞ്ഞപ്പോൾ പ്രധാനമന്ത്രി രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.അതിന്റെ ഭാഗമായി കേരളത്തിലും.അമ്മയ്ക്ക് ഒന്നിടവിട്ട ദിവസം ഓഫാസിൽ പോകണം.അച്ഛന് ഓഫീസിൽ പോകയേ വേണ്ട.ലോക്ക് ഡൗൺ ആയിട്ടും ഞങ്ങൾ അഞ്ച് കൂട്ടുകാർ എന്നും കളിക്കും.ലോകത്ത് പട്ടിണിയാണെന്ന് കേൾക്കുന്നെൻകിലും എനിക്കത് അനുഭവപ്പെട്ടില്ല.കോവിഡ് -19 ബാധിച്ച് രാജ്യത്ത് 543 മരണം ആയതിനാൽ എനിക്ക് വളരെ വിഷമമുണ്ട്.മരിച്ചവരിൽ രണ്ടു മലയാളികളും ഉണ്ടെന്നറിഞ്ഞ് ഞാൻ ഞെട്ടിപ്പോയി.എന്തായാലും നമ്മുടെ ഗ്രാമത്തിൽ ഇതൊന്നും ഇല്ലാത്തതിൽ വളരെ സന്തോഷമുണ്ട്. ദിവസവും ടീച്ചർ ഓരോരോ വർക്കുകൾ തരുന്നത് ഞങ്ങൾ മിടുക്കരാവാൻ വേണ്ടി ആണെന്ന് അറിയാമെന്നാലും എനിക്ക് കൂട്ടുകാരുടെ കൂടെ കളിക്കാനാണിഷ്ടം.സ്കൂൾ വാട്ട്സപ്പ് ഗ്രൂപ്പ് ഞാൻ ഇപ്പോൾ നോക്കാറേയില്ല. പെട്ടെന്ന് ഈ ലോക്ക്ഡൗൺ ഒന്ന് കഴിഞ്ഞ് കിട്ടിയാൽ മതിയെന്ന് ഞാൻ പ്രാർഥിക്കുന്നു.എന്നിട്ട് വേണം സ്കൂൾ വാർഷികം ഭംഗിയായി ആഘോഷിക്കുവാൻ
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |