ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ പ്രകൃതി പ്രഭാമയി
പ്രകൃതി പ്രഭാമയി
താളപ്പിഴവന്ന നമ്മുടെ പ്രപഞ്ചത്തിൽ രോഗാവസ്ഥയിലായ ഭൂമാതവിന്റെ മടിയിലെവിടെയോ ആണ് നാം ഇന്ന്. പച്ച പരവതാനി വിരിച്ച ഭൂമിയിൽ ഇന്ന് ടാറിട്ട റോഡുകളും , തൂണുകൾ പോലെ ഉയർന്നു നിൽക്കുന്ന കൂറ്റൻ കെട്ടിടങ്ങളും മാത്രം. മനുഷ്യരായ നമ്മുടെ ചെയ്തികൊണ്ട് ഭൂമിയെ നാം വികൃതമാക്കിയിരിക്കുന്നു.അനധികൃതമായ കയ്യേറ്റം ആണ് ഇതിനെല്ലാം കാരണം.ലോകം എന്ന തറവാട്ടിലെ ഒരംഗം ആണ് നാം എന്ന ബോധം പോലും നമുക്കിപ്പോൾ ഇല്ലാതായിരിക്കുന്നു.നമ്മുടെ വികസന സങ്കൽപ്പങ്ങൾ പരിസ്ഥിതി വ്യവസ്ഥതയുടെ നിലനിൽപ്പ് അപകടത്തിലാക്കും വിധമായി തീർന്നിരിക്കുന്നു. ഈശ്വരൻ പോലും കണ്ണടച്ചുപോകുന്ന തരത്തിൽ നമ്മുടെ പ്രവർത്തികൾ അധപതിചുകഴിഞ്ഞിരിക്കുന്നു. പത്തു കിട്ടുമ്പോൾ നൂറു വേണം എന്നും നൂറു തികയുമ്പോൾ ആയിരത്തിനോടും ഉള്ള നേട്ടത്തിനുവേണ്ടി പരക്കം പായുമ്പോൾ സർവ്വതും നശിപ്പിച്ചുകൊണ്ടായിരുന്നു നാം നേട്ടങ്ങൾ കൊയ്തത് എന്ന് അറിയുന്നില്ല. പ്രകൃതിയെ തൊട്ടറിയേണ്ട നാം ഇന്ന് പ്രകൃതിയിൽ നിന്ന് വളരെയധികം അകന്നിരിക്കുന്നു. എല്ലാ ജീവജാലങ്ങൾക്കും നമ്മുടെ പരിസ്ഥിതിയിൽ തുല്യ പ്രാധാന്യമാണുള്ളത്. മനുഷ്യനും പ്രകൃതിയും തമ്മിലെ അഭേദ്യമായ ബന്ധം ജീവജാലങ്ങൾക്കൊപ്പം നാം ഭൂമി പങ്കിടുകയാണെന്ന തിരിച്ചറിവ് നൽകുന്നു. ഇഴചേർന്ന ബന്ധങ്ങളിലൂടെ പരസ്പരാശ്രയത്വമുള്ള ഒരു ലോകമാണ് നമ്മുടേത്. ഇതിന്റെ സന്തുലിതാവസ്ഥ നിലനിർത്തിയാൽ മാത്രമേ ആരോഗ്യത്തോടെയുള്ള ജീവിതം സാധ്യമാവുകയുള്ളു.എല്ലാ ജീവജാലങ്ങളുടെയും ഒത്തൊരുമയോടെയുള്ള ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന തരത്തിലായിരിക്കണം നമ്മുടെ പ്രവർത്തികൾ. നാം ശ്വസിക്കുന്ന വായു , കുടിവെള്ളാവും ശുദ്ധമായിരിക്കണമെങ്കിൽ എല്ലാ പ്രകൃതി വിഭവങ്ങളും നാം സംരക്ഷിക്കേണ്ടതുണ്ട്.പ്രകൃതിയുടെ മനോഹാരിത മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം നിലനിർത്തും. പ്രകൃതിയെ നമുക്ക് സംരക്ഷിക്കാം.ആയുരാരോഗ്യത്തോടെ ജീവിക്കാം. " ലോകാസമസ്താ സുഖിനോ ഭവന്തു "
|