എൽ എഫ് എച്ച് എസ്സ് വടകര/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് കൊറോണ അഥവാ കോവിഡ് 19 .ഈ വിപത്തു മൂലം ലോകത്തിലെ ആയിരകണക്കിന് ആളുകളുടെ ജീവൻ നഷ്‌ടമായിക്കൊണ്ടിരിക്കുന്നു .ഇതിനു ഒരു പ്രതിവിധി ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ല. ഈ രോഗത്തെ പ്രതിരോധിക്കുക എന്നത് ബുദ്ധിമുട്ടേറിയ ഒരു ദൗത്യമാണ്. ഈ രോഗത്തിന് മനുഷ്യരെപ്പോലെ ജാതി മത വിവേചനമില്ല .ഈ രോഗത്തിനുള്ള ഏക പ്രതിരോധം സാമൂഹിക അകലം പാലിക്കുക എന്നതാണ് .കൈകൾ ഹാൻഡ്‌വാഷ് ഉപയോഗിച്ച് കഴുകുന്നതും ഒരു പ്രതിവിധിയാണ് .

ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നതിന് വേണ്ടിയാണ് രാജ്യമാകെ ലോക്ക്ഡൗൺ പ്രഖാപിച്ചിരിക്കുന്നത് .പുറത്തൊന്നുമിറങ്ങാതെ വീട്ടിൽ തന്നെയിരിക്കുക എന്നത് ബുദ്ധിമുട്ടാണെങ്കിലും ഈ രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ഇത് ചെയ്യ്തെ മതിയാവൂ .ലോക്ക് ഡൗൺ പ്രഖാപിച്ചെങ്കിലും ചിലർ അതിനെ കാര്യമായി ഗൗനിക്കുന്നില്ല .

പ്രതിരോധത്തിൽ കേരളം ഒന്നാമതാണ് .പോലീസ്‌കാരുടെയും നേഴ്സ്മാരുടെയും കഠിന പ്രയത്നത്തിന്റെ ഫലമാണിത് .കഴിഞ്ഞ വർഷം ഉണ്ടായ പ്രളയത്തെയും നിപ്പയെയും കേരളം ഒന്നിച്ചുനിന്നാണ് പ്രതിരോധിച്ചത് .ഏതു മഹാരോഗത്തെയും തടയാനാവിശ്യം പ്രതിരോധശേഷിയാണ് .പ്രതിരോധത്തിലൂടെ മാത്രമേ നമുക്ക് രോഗത്തെ തടുക്കാനാകൂ .ലോകത്തിനു മുഴുവൻ ഈ മഹാവിപത്തിനെ പ്രതിരോധിക്കാൻ കഴിയട്ടെ.



ഡോണ അന്നാ ജോമോൻ
5 എൽ എഫ് എച്ച് എസ്സ് വടകര
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം