അന്നൊരു ദിവസം വന്നൂ മോദിജി-
സന്ദേശം നൽകുകയായിരുന്നു.
കേട്ടു വിറച്ചു ജനങ്ങളെല്ലാരുമെ-
കൊറോണ വൈറസിൻ ഭീതിയുമായ്.
എന്നിട്ടും നാൽക്കവലയിൽ താണ്ടി നടന്നു-
യാതൊരു ഭീതിയുമില്ലാകുറെപ്പേർ.
വീണ്ടും മോദിജി താക്കീതു നൽകി-
കേട്ടപ്പോൾ എല്ലാരും വീട്ടിലൊതുങ്ങി.
എല്ലാരും ഒന്നിച്ച് ഒറ്റക്കെട്ടായി തൻ-
വീടും പരിസരവും വൃത്തിയാക്കി.
സാമൂഹ്യ അകലം പാലിച്ചുകൊണ്ടും-
ചെത്തിമിനുക്കി പ്രകൃതിയെല്ലാം.
പ്രകൃതിയാമമ്മയെ സ്നേഹിച്ചു കൊണ്ടും-
പരിസ്ഥിതി തൻ മലിനതയും കാത്തു.
റോഡ് പോലുമെന്നെ ആരും ചവിട്ടിമെതിക്കു-
ന്നില്ലല്ലോയെന്നോർത്ത് സന്തോഷിച്ചു.
പ്രകൃതി യെന്നമ്മയെ ഏറെ വണങ്ങിയും-
ദിവസങ്ങളൊക്കെ കടന്ന് നീങ്ങി.
പൊടി പടലങ്ങളും പുകപടലങ്ങളു-
മില്ലാതെ റോഡിനെ സംരക്ഷിച്ചു.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാ-
നായി നാരങ്ങ വെള്ളവുമിടയ്ക്ക് ഒപ്പം ഡി വിറ്റാമിനും.
കൊറോണയെ തുരത്തൂ നാടിനെ രക്ഷിക്കൂ -
പ്രകൃതിയെന്നമ്മയെ കാത്തു കൊളളൂ.