സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അക്ഷരവൃക്ഷം/ലോക് ഡൗണിൽ കുരുങ്ങി ലോകം
ലോക് ഡൗണിൽ കുരുങ്ങി ലോകം
ചൈനയുടെ വൻ മതിൽ ഭേദിച്ച് കടന്നുവന്ന കൊറോണ വൈറസ് ഇന്ന് ലോകത്തെ കാൽക്കീഴിലാക്കിയിരിക്കുന്നു. മനുഷ്യന്റെ പദ്ധതികളെല്ലാം താളം തെറ്റി. പലതിനെയും അഹങ്കാരത്തോടെ കാൽക്കീഴിലാക്കിയ മനുഷ്യനെ ഇന്ന് കേവലം ഒരു സൂക്ഷ്മ ജീവി കീഴ്പ്പെടുത്തിയിരിക്കുന്നു. സമ്പത്തിന്റെയും സുഖത്തിന്റെയും പിന്നാലെ പാഞ്ഞു കൊണ്ടിരുന്ന മനുഷ്യർക്ക്, ഒന്നിനും സമയമില്ലാതിരുന്ന മനുഷ്യർക്ക് ഇപ്പോൾ സമയം പോകുന്ന തേയില്ല. ഈ ഒരവസരം വ്യക്‌തിപരവും സാമൂഹ്യ പരവുമായ ശുചിത്വത്തിന്റെ ആവശ്യകത നമ്മെ ബോധ്യപ്പെടുത്തുന്നു. അതോടൊപ്പം നമ്മുടെ ചിന്തയും മാറണം. എല്ലാ കാര്യങ്ങളിലും നാം വൃത്തിയുള്ളവരായിരിക്കണം. വീട്ടിലും വിദ്യാലയത്തിലും എവിടെയാണെങ്കിലും ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. ഈ ലോക് ഡൗണിൽ സ്വന്തം ജീവിതം മറന്ന് മറ്റുള്ളവർക്കായ് സേവനം ചെയ്യുന്ന എല്ലാവർക്കും നന്ദിയുടെ വാടാമലരുകൾ അർപ്പിക്കുന്നു.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |