ആശിച്ചു പോയോര-
വധിക്കാലം
ആശയറ്റു പോയല്ലോ
കൂട്ടുകാരെ....
കളിയില്ല, ചിരിയില്ല
കൂടെ കളിയില്ല
വീട്ടിലിരിക്കണം
കൂട്ടുകാരെ.....
കൊറോണയെന്നൊരു
പേരുള്ള വൈറസ്സ്
എല്ലാം നശിപ്പിച്ചു
കുട്ടുകാരെ....
വീട്ടിലിരുന്നിട്ട്
സമയം കളയാതെ
നല്ല ശീലങ്ങൾ
പഠിച്ചിടേണം...
സർക്കാർ പറയുന്ന
പ്രതിരോധ മാർഗങ്ങൾ
അനുസരിച്ചിടണം
നമ്മളെല്ലാം.....
ഭയക്കാതെ തളരാതെ
മുന്നോട്ടു പോകണം
നമ്മുടെ സർക്കാര്
കൂടെയുണ്ട്.....