സംരക്ഷിക്കാം നമ്മുടെ ജീവൻ
രോഗപ്രതിരോധം എന്താണ് രോഗപ്രതിരോധം .നമ്മുടെ ശരീരം പുറത്തു നിന്നു വരുന്ന ഏത് രോഗാണുവിനെയും ചെറുക്കാനുള്ള ശേഷി നേടുക എന്നതാണ്.രോഗപ്രതിരോധവും നമ്മുടെ ആഹാരരീതിയും തമ്മിൽ വളരെയധികം, ബന്ധമുണ്ട്. നമ്മുടെ ശരീരത്തിന്റെ എല്ലാവിധ വളർച്ചയ്ക്കും, വിറ്റാമിനുകളും മിനറൽസും പ്രോട്ടീൻസും കൃത്യമായ അളവിൽ ആവശ്യമാണ്.ഇത് നമുക്ക് ലഭ്യമാകുന്നത് നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ്. നിത്യേന നമ്മുടെ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തേണ്ടതാണ്. ഓറഞ്ച്,നാരങ്ങ, പപ്പായ ഇവ കഴിക്കുന്നതിലൂടെ വിറ്റാമിൻ cനമുക്ക് ലഭിക്കുന്നു. ശരീരത്തിലുണ്ടാകുന്ന അണുബാധ തടയാൻ കൂൺ പോലെയുളള ആഹാരത്തിന് കഴിയും. മഞ്ഞൾ പൊടി ചേർത്ത പാൽ രോഗപ്രതിരോധശേഷി കൂട്ടാനുള്ള അത്ഭുത പാനിയമാണ്.പയറു വർഗങ്ങൾ ,ഇലക്കറികൾ ,ചെറുമീനുകൾ, നാരുകളടങ്ങിയപച്ചക്കറികൾ എന്നിവ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. അതുപോലെ മുട്ട, ഇറച്ചി എന്നിവയും ആഹാരത്തിൽ ഉൾപ്പെടുത്താൻ നാം ശ്രദ്ധിക്കേണ്ടതാണ്.ഇങ്ങനെയുള്ള ഭക്ഷണത്തിലൂടെ മാത്രമേ നമുക്ക് പ്രതിരോധശേഷി നേടാൻ സാധിക്കൂ. കൃത്യമായ വ്യായാമം, ഉറക്കം ,ശരീരത്തിനാവശ്യമായ വെള്ളം ഇവയെല്ലാം രോഗപ്രതിരോധത്തിനാവശ്യമാണ്.ഇതെല്ലാം നാം നമ്മുടെ ജീവിത ചര്യയിൽ ഉൾപ്പെടുത്തിയാൽ ഒരു പരിധി വരെ നമുക്ക് രോഗങ്ങളിൽ നിന്നും രക്ഷനേടാം.ആശുപത്രി വാസവും ഒഴിവാക്കാം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|