മുഴപ്പിലങ്ങാട് യു.പി.എസ്/അക്ഷരവൃക്ഷം/കൂട്ടിലടക്കപ്പെട്ട അവധിക്കാലം

കൂട്ടിലടക്കപ്പെട്ട അവധിക്കാലം

ഞാനൊരു പ്രഷർകുക്കർ പോലായിരുന്നു
പരീക്ഷ അടുത്തു എന്നറിഞ്ഞത് മുതൽ
സൂത്രവാക്യങ്ങൾ ഓരോന്നായി വെന്ത് നീറി
പാഠങ്ങൾ കെട്ടിപിടിച്ച് തിളച്ച് തുള്ളി
അങ്ങനെയിരിക്കെ, ഞാനാ വാർത്തയറിഞ്ഞു
ഏതോ വൈറസ് കാരണം പരീക്ഷകൾ മാറ്റി
അന്ന് ഞാൻ സമാധാനിച്ചു.
കൂട്ടിലടയ്ക്കാനാണെന്ന് അറിഞ്ഞില്ല,
മഹാമാരിയാണ്, പുറത്തിറങ്ങരുത്
വീട്ടിലിരിക്കൂ. സുരക്ഷിതരാകൂ
പ ടി യിലെത്തിയ പത്രത്തിൽ ഉത്തരവ് കണ്ടു
പാർക്കും, ബീച്ചും, ക്ലാസ് മുറിയും കൂട്ടുകാരും
സ്വപ്നങ്ങളിലെ കൗതുക കാഴ്ചയായി
അവധികാലം കൊണ്ടുപോയ
വൈറസ് ഭീകരാ .... നിന്നെ ഞാൻ
ഇത്തിരി കുഞ്ഞൻ വൈറസ് വന്ന്
കണ്ണുരുട്ടി വിരട്ടിയപ്പോൾ
എപിഎല്ലും ബിപിഎല്ലും
പല വർണ്ണ കൊടികളും
വാതിലടച്ച് വീട്ടിലിരുന്നു
ദൈവങ്ങൾ സ്വതന്ത്രരായി പക്കം
സാനിറ്റൈസറും മാസ് കും
 

ജീവൻ സന്തോഷ്
7A മുഴപ്പിലങ്ങാട് യു.പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത