ഗവ, യു പി സ്കൂൾ , താവക്കര/അക്ഷരവൃക്ഷം/ നമ്മൾ ജയിക്കും

നമ്മൾ ജയിക്കും


കോവിഡ് രോഗവുമായെത്തി
കൊറോണ എന്നൊരു വൈറസ്
ചൈനക്കാരിൽ കയറിപ്പറ്റി
ലോകം മുഴുവൻ പാഞ്ഞു നടന്നു
കോടികൾ വൈറസ് ജന്മമെടുത്തു
മാനവരാശിയെ ഇല്ലാതാക്കാൻ
ഭീതിയിലാണ്ടു മനുഷ്യരെല്ലാം
വീടിനകത്ത് ഓടിയൊളിച്ചേ...
കടകമ്പോളം അടഞ്ഞുകിടന്നു
റോഡിൽ വാഹനം മോടാതായി
പട്ടിണിമൂലം മരണം വേണ്ട
രക്ഷയ്ക്കെത്തി സേവനസംഘം
അണുവിൽ നിന്നും രക്ഷയ്ക്കായി
അകലം പാലിച്ചാളുകളെല്ലാം
തമ്മിൽ തൊട്ടവരെല്ലാം വേഗം
കൈയ്യും മുഖവും ശുദ്ധി വരുത്തി
ആരോഗ്യവാന്മാരെല്ലാം തന്നെ
ആരോഗ്യത്തോടതി ജീവിച്ചു
മരണം വന്നു വിളിച്ചവരെല്ലാം
മാനവഹൃത്തിന് വേദനയായി
വൈദ്യസഹായ രക്ഷയ്ക്കെത്താൻ
വൈദികരെല്ലാം ഒത്തൊരുമിച്ചു
ജനിതക മാറ്റം വരുത്തി വൈറസ്
ലോകം നോക്കി ആർത്തു ചിരിച്ചു
വെല്ലുവിളിയെ അടിച്ചമർത്താൻ
ആകുവതെല്ലാം ചെയ്തൂ ശാസ്ത്രം
ഒത്തൊരുമിച്ചാൽ മലയും പോരും
എന്നൊരു വാക്യം ഓർമയിലുണ്ടേ
നമ്മൾ ജയിക്കും നമ്മൾ ജയിക്കും
കൈകൾകഴുകി കൈകൾകോർത്ത്
ചങ്ങലതീർത്തുതുരത്തീടാം-നമുക്കു
ചങ്ങലതീർത്തു ജയിച്ചീടാം
 

സനന്ദ് .കെ .സി
5 എ ഗവ:യു .പി .സ്കൂൾ, താവക്കര
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത