പ്രകൃതിയാം അമ്മ തൻ മടിത്തട്ടിൽ
നാമെന്നും സുരക്ഷിതരായിരുന്നു
എന്നാൽ നാം ആ അമ്മയെ
ഓരോ നിമിഷവും കുത്തിനോവിക്കുന്നു
അതി സുന്ദരമാം പ്രകൃതി ഇന്ന്
ഓരോ നിമിഷവും നശിക്കുന്നു
മലകൾ കുന്നുകൾ അരുവികൾ പുഴകൾ
ഇവയൊക്കെ ഇന്ന് അന്യമായ് തീരുന്നു
അരുത് മാനവരെ തകർക്കരുത്
അമ്മയാം പ്രകൃതിയെ നശിപ്പിക്കരുത്
അമ്മതൻ മടിയിൽ സുരക്ഷിതരായ്
ഇന്നും നാളെയും ജീവിക്കണം