എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/ നല്ലൊരു നാളേക്കായ്

നല്ലൊരു നാളേക്കായ്

ദൈവത്തിന്റെ സ്വന്തം നാട്
പകർച്ചവ്യാധിയുടെ നാടായി
എന്തെന്ത് രോഗങ്ങൾ രോഗാണുക്കൾ
മരണനിരക്കോ അതിഭീകരം
രോഗത്തെ ഓർത്ത് ഭീതി വേണ്ട
ജാഗ്രത അത്രേ വേണ്ടത്
സ്വയം ശുചിത്വം പാലിക്കണം
സ്വയം ചികിത്സകൾ പാടില്ല
ആഹാരത്തിന് മുൻപും പിൻപും
കൈകൾ നന്നായ് കഴുകീടൂ
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാലകൾ കരുതീടൂ
നാടും നഗരവും വളരുമ്പോൾ
മാലിന്യവും വളരുന്നു
മാലിന്യത്തെ ഇല്ലാതാക്കാം
പരിസരശുദ്ധി വരുത്തീടാം
കരുതലോടെ മുന്നേറാം
ശുചിത്വമെന്നും പാലിക്കാം
ശുചിത്വമെന്നും പാലിച്ചാൽ
നല്ലൊരു നാളെയെ സൃഷ്ടിക്കാം

എയ്ഞ്ചൽ ഷൈൻ
3 B എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത